‘ഹെനിപാ വൈറസ്’; നിപയുടെ കുടുംബാംഗം, അതീവ അപകടകാരി, ആദ്യ കേസ് അമേരിക്കയില്‍ സ്ഥിരീകരിച്ചു; മുന്നറിയിപ്പുമായി ഗവേഷകര്‍


അലബാമ: മാരകമായ ഹെനിപാ(Henipavirus) വൈറസിന്റെ ആദ്യ കേസ് നോര്‍ത്ത് അമേരിക്കയില്‍ സ്ഥിരീകരിച്ചെന്ന് ഗവേഷകര്‍. നോര്‍ത്ത് അമേരിക്കയിലെ ക്യൂന്‍സ്‌ലാന്‍ഡ് യൂണിവേഴ്‌സിറ്റിയിലെ ഒരുസംഘം ഗവേഷകരാണ് നിപാ വൈറസിന്റെ കുടുംബത്തില്‍ നിന്നുള്ള ഈ വൈറസിന്റെ സാന്നിധ്യം തിരിച്ചറിഞ്ഞത്. അലബാമയിലെ എലികളിലാണ് ഹെനിപാ വൈറസ് കണ്ടെത്തിയത്. വൈറസ് മനുഷ്യരിലേക്ക് പകരാനും പൊട്ടിപ്പുറപ്പെടാനുമുള്ള സാധ്യത ആരോഗ്യവിദഗ്ധര്‍ക്കിടയില്‍ ആശങ്കയുണ്ടാക്കിയിട്ടുണ്ട്.

നിലവില്‍ ആകെ ഒരു സാമ്പിളിൽ മാത്രമാണ് വൈറസ് സാന്നിധ്യം പോസിറ്റീവായത്. നിപ വൈറസിനെപ്പോലെ വവ്വാലുകളാണ് ഇവയുടേയും വാഹകര്‍. വവ്വാലില്‍ നിന്ന് മനുഷ്യരുള്‍പ്പെടെ മറ്റ് ജീവികളിലേക്ക് വൈറസ് പകരാമെന്ന് ​ഗവേഷകർ പറയുന്നു. ഗുരുതരമായ ശ്വാസകോശ, നാഡീസംബന്ധമായ പ്രശ്നങ്ങൾക്ക് രോഗബാധ കാരണമാകുന്നു.

‘പാരാമിക്‌സോവൈറിഡേ' എന്ന വൈറസ് കുടുംബത്തില്‍ വരുന്നതാണ് ഹെനിപാ വൈറസ്. അതായത് മനുഷ്യരിലും മൃഗങ്ങളിലും ഈ വൈറസ് പകരാം. പാരാമിക്‌സോവൈറിഡേ കുടുംബത്തിലെ നെഗറ്റീവ് സ്ട്രാന്‍ഡ് RNA വൈറസുകളുടെ ഒരു ജനുസ്സാണ് ഇത്. വവ്വാലുകളാണ് ഈ വൈറസിന്റെ പ്രധാന വാഹകരായി കണക്കാക്കുന്നത്. ഗുരുതരമായ ശ്വാസകോശ, നാധീസംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് വൈറസ് കാരണമായേക്കാം.

കേരളത്തെ സമീപകാലത്ത് ഭീതിയിലാഴ്ത്തിയ നിപ വൈറസും ഇതേ വൈറസ് വിഭാഗത്തിലുള്ളത്. നിപയേപ്പോലെതന്നെ നാഡികളെയും ശ്വാസകോശത്തെയും ബാധിക്കും. മസ്തിഷ്‌കജ്വരം പോലെ അതിസങ്കീര്‍ണമായ അവസ്ഥയിലേക്ക് നയിക്കുകയും രോഗിയുടെ മരണിത്തിന് ഇടയാക്കുകയും ചെയ്യും.

നേരത്തെ കരുതിയതിനേക്കാള്‍ കൂടുതല്‍ ആഗോളതലത്തില്‍ ഈ വൈറസ് വ്യാപിച്ചിട്ടുണ്ട് എന്നാണ് വ്യക്തമാകുന്നതെന്ന് ഗവേഷകര്‍ പറയുന്നു. ഡോ. ഷൈസ് പാരിയുടെ നേതൃത്വത്തിലാണ് ഗവേഷണം നടന്നത്. ഹെനിപാവൈറസിന് സമാനമായ നിപ വൈറസും ഹെഡ്രാ വൈറസും പല രാജ്യങ്ങളിലും വലിയ ആഘാതങ്ങളുണ്ടാക്കിയിട്ടുള്ള പശ്ചാത്തലത്തില്‍ ശക്തമായ മുന്‍ കരുതലുകള്‍ സ്വീകരിക്കേണ്ടതുണ്ടെന്ന് ഡോ. ഡോ. ഷൈസ് പറഞ്ഞു. വടക്കേ അമേരിക്കയിലാണ് ഹെനിപാ വൈറസ് സ്ഥിരീകരിച്ചിരിക്കുന്നതെന്നത് നിര്‍ണായകമാണ്. കാരണം മുമ്പ് കരുതിയിരുന്നതിനേക്കാള്‍ ആഗോളതലത്തില്‍ ഈ വൈറസ് വ്യാപിക്കുന്നു എന്നാണ് ഇത് സൂചിപ്പിക്കുന്നത്. മനുഷ്യന് ഇത് എത്രത്തോളം അപകടകരമാണ് എന്നതില്‍ കൂടുതല്‍ പഠനങ്ങള്‍ നടക്കേണ്ടതുണ്ടെന്നും എലികളില്‍ നിന്ന് രോഗം മനുഷ്യരിലേക്ക് പകരാന്‍ സാധ്യതയുണ്ടെന്നും ഡോ. ഷൈസ് പറഞ്ഞു.

TAGS :
SUMMARY : ‘Henipa viruss'; Nipah family member, extremely dangerous, first case confirmed in the US

 


Post Box Bottom AD3 S majestic
Post Box Bottom 6  FLY TECH
Post Box Bottom AD08  Synoms

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം




ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.


No tags for this post.
Leave a comment
error: Content is protected !!