സുനിതാ വില്യംസും ബുച്ച് വില്‍മോറും അടുത്ത മാസം പകുതിയോടെ തിരിച്ചെത്തുമെന്ന് നാസ

എട്ട് മാസത്തോളമായി ബഹിരാകാശത്ത് കുടുങ്ങി കിടക്കുന്ന ഇന്ത്യൻ വംശജയായ അമേരിക്കൻ ബഹിരാകാശ സഞ്ചാരി സുനിത വില്യംസും സഹയാത്രികനായ ബുച്ച് വില്‍മോറും മാർച്ചില്‍ ഭൂമിയിലേക്കെത്തുമെന്ന് അറിയിച്ച് നാസ. സുനിത വില്യംസിനെയും ബുച്ച് വില്‍മോറിനെയും ഭൂമിയിലേക്ക് എത്തിക്കുന്ന ക്രൂ-10ന്റെ വിക്ഷേപണം മാർച്ച് 12നാണ് ലക്ഷ്യമിടുന്നത്.
ദൗത്യ സന്നദ്ധതയും ഏജൻസിയുടെ ഫ്ലൈറ്റ് റെഡിനസ് പ്രക്രിയയുടെ സർട്ടിഫിക്കേഷൻ പൂർത്തീകരണവും കാത്തിരിക്കുകയാണ് നാസ. ക്രൂ-10 ദൗത്യത്തില്‍ നാസ ബഹിരാകാശയാത്രികരായ ആനി മക്ലെയിൻ, നിക്കോള്‍ അയേഴ്സ്, ജപ്പാൻ എയ്റോസ്പേസ് എക്സ്പ്ലോറേഷൻ ഏജൻസി ബഹിരാകാശയാത്രികൻ തകുയ ഒനിഷി, റോസ്കോസ്മോസ് ബഹിരാകാശയാത്രികൻ കിറില്‍ പെസ്കോവ് എന്നിവരെ ബഹിരാകാശ നിലയത്തിലേക്ക് കൊണ്ടുപോകും.
നാസയുടെ അഭിപ്രായത്തില്‍, ക്രൂ-10 ദൗത്യത്തിനായി പുതിയ ഡ്രാഗണ്‍ ബഹിരാകാശ പേടകം പറത്താനുള്ള ഏജൻസിയുടെ യഥാർത്ഥ പദ്ധതി ക്രമീകരിക്കാനുള്ള മിഷൻ മാനേജ്മെന്റിന്റെ തീരുമാനത്തെ തുടർന്നാണ് നേരത്തെയുള്ള വിക്ഷേപണ അവസരം ലഭ്യമാകുന്നത്. ഇതിന് കൂടുതല്‍ പ്രോസസ്സിംഗ് സമയം ആവശ്യമാണെന്ന് നാസ പറഞ്ഞു.
സുനിത വില്യംസിനെയും ബുച്ച് വില്‍മോറിനെയും എത്രയും വേഗം തിരിച്ചെത്തിക്കാൻ സൗകര്യമൊരുക്കണമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് സ്പേസ് എക്സ് സിഇഒ എലോണ്‍ മസ്കിനോട് ആവശ്യപ്പെട്ട സാഹചര്യത്തിലാണ് ഇവരെ തിരികെയെത്തിക്കാനുള്ള ശ്രമങ്ങള്‍ നാസ വേഗത്തിലാക്കുന്നത്.
സ്റ്റാർലൈൻ പേടകത്തിന്റെ തകരാറിനെ തുടർന്ന് 2024 ജൂണ്‍ മുതല്‍ സുനിത വില്യംസും ബുച്ച് വില്‍മോറും ബഹിരാകാശത്ത് കുടുങ്ങിക്കിടക്കുകയാണ്. ഇരുവരെയും തിരികെ കൊണ്ടുവരാൻ മസ്ക് ട്രംപിന്റെ സഹായം തേടിയെന്നാണ് വിവരം. 10 ദിവസം മാത്രം നീണ്ടു നില്ക്കാൻ ഉദ്ദേശിച്ചുള്ളതായിരുന്നു യാത്ര. എന്നാല്‍, സാങ്കേതിക തകരാറുകള്‍ മൂലം ഇരുവരുടെയും യാത്ര മുടങ്ങുകയായിരുന്നു.
TAGS : SUNITA WILLIAMS
SUMMARY : NASA says Sunita Williams and Butch Wilmore will return by the middle of next month



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.