സംസ്ഥാനത്ത് കുടിവെള്ള ക്ഷാമമില്ലെന്ന് ഡി. കെ. ശിവകുമാർ

ബെംഗളൂരു: സംസ്ഥാനത്ത് കുടിവെള്ളത്തിന് ക്ഷാമമില്ലെന്ന് ഉപമുഖ്യമന്ത്രി ഡി. കെ. ശിവകുമാർ. കർണാടകയിലെ ജലസേചന ആവശ്യങ്ങൾ കാര്യക്ഷമമായി കൈകാര്യം ചെയ്യുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഉദയ്പൂരിൽ നടന്ന രണ്ടാമത്തെ അഖിലേന്ത്യാ ജലവിഭവ മന്ത്രിമാരുടെ സമ്മേളനത്തിൽ സംസ്ഥാനത്തിന്റെ ജല ആവശ്യങ്ങൾ ചർച്ച ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ബെംഗളൂരുവിലെ ചിലയിടങ്ങളിൽ ഭൂഗർഭജലവിതാനം കുറഞ്ഞിട്ടുണ്ട്. എന്നാൽ ഇവിടെയുള്ളവർക്ക് കുടിവെള്ളം എത്തിക്കാനുള്ള സൗകര്യം സർക്കാർ ക്രമീകരിച്ചിട്ടുണ്ട്. മേക്കേദാട്ടു അണക്കെട്ട് പോലുള്ളവ നടപ്പാക്കാൻ സർക്കാർ കാര്യമായി ശ്രമിക്കുന്നുണ്ട്. ഇത്തരം പദ്ധതികൾ നടപ്പിലാകുന്നത്തോടെ സംസ്ഥാനത്തിന്റെ കുടിവെള്ള ആവശ്യങ്ങൾക്ക് ഒരു ബുദ്ധിമുട്ടും ഉണ്ടാകില്ലെന്ന് ഡി. കെ. ശിവകുമാർ പറഞ്ഞു.
ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവുമായി തുംഗഭദ്ര നദി പ്രശ്നം ചർച്ച ചെയ്തിട്ടുണ്ടെന്നും, ബദൽ അണക്കെട്ട് നിർമ്മിക്കാനുള്ള നിർദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
TAGS: BENGALURU
SUMMARY: We have sufficient drinking water, no problem in Karnataka, Deputy CM DK Shivakumar



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.