രഞ്ജി ട്രോഫി ഫൈനല്‍: ആദ്യ ഇന്നിംഗ്സില്‍ കേരളം 342 റണ്‍സിന് പുറത്ത്


നാഗ്പുര്‍: രഞ്ജി ട്രോഫി ക്രിക്കറ്റ് ഫൈനലില്‍ വിദർഭയ്ക്ക് 37 റണ്‍സിന്റെ ഒന്നാം ഇന്നിങ്സ് ലീഡ്. കേരളം 342 റണ്‍സിന് പുറത്തായി. വിദർഭയുടെ ആദ്യ ഇന്നിങ്സ് സ്കോർ ആയ 379ന് 37 റണ്‍സ് പിറകില്‍ ആണ് കേരളം വീണത്‌. ആദ്യ ഇന്നിംഗ് ലീഡ് നേടിയത് കൊണ്ട് തന്നെ കളി സമനിലയില്‍ ആയാല്‍ വിദർഭ ആകും കിരീടം ഉയർത്തുന്നത്.

ഇന്ന് 131-3 എന്ന നിലയില്‍ കളി പുനരാരംഭിച്ച കേരളം നല്ല രീതിയില്‍ ബാറ്റു ചെയ്യുകയാണ്. ക്യാപ്റ്റൻ സച്ചിൻ ബേബിയുടെ ഇന്നിംഗ്സ് കേരളത്തിന് കരുത്തായി. എന്നാല്‍ സച്ചിൻ ബേബി പോയതോടെ കേരളത്തിന്റെ പ്രതീക്ഷ തകർന്നു.

ഇന്ന് ആദ്യ സെഷനില്‍ ആദിത്യ സർവതെ 79 റണ്‍സ് എടുത്ത ശേഷം പുറത്തായി. ഹർഷ് ദൂബെയുടെ പന്തില്‍ ആയിരുന്നു ഈ വിക്കറ്റ്. 185 പന്തില്‍ നിന്ന് 10 ബൗണ്ടറി ഉള്‍പ്പെടെ ആണ് സർവതെ 79 റണ്‍സ് നേടിയത്. ലഞ്ചിന് തൊട്ടു മുമ്പുള്ള പന്തില്‍ സല്‍മാൻ നിസാർ ഔട്ടായി. 21 റണ്‍സ് അണ് സല്‍മാൻ നിസാർ എടുത്തത്.

അസറുദ്ദീൻ 34 റണ്‍സ് എടുത്തു നില്‍ക്കെ എം ബി ഡബ്ല്യു ആയി. റിവ്യൂ ചെയ്തെങ്കിലും അമ്പയർസ് കോളില്‍ ഔട്ട് തന്നെ വിധിച്ചു. എങ്കിലും ജലജ് സക്സേനക്ക് ഒപ്പം ചേർന്ന് സച്ചിൻ ബേബി ടീമിന്റെ ഇന്നിങ്സ് മുന്നോട്ട് നയിച്ചു. 98 റണ്‍സില്‍ നില്‍ക്കെ സച്ചിൻ ബേബി ഒരു അനാവശ്യ ഷോട്ട് കളിച്ച്‌ പുറത്തായി.

അപ്പോള്‍ കേരളം 55 റണ്‍സിന് പിറകില്‍ ആയിരുന്നു. ജലജ് സക്സേനക്ക് ഒപ്പം ഏദൻ ആപ്പിള്‍ ചേർന്നു. 28 റണ്‍സ് എടുത്ത് ജലജ് സക്സേന പുറത്തായി. അപ്പോള്‍ കേരളത്തിന് 42 റണ്‍സ് ആയിരുന്നു വേണ്ടിയിരുന്നത്. പിന്നാലെ 1 റണ്‍ എടുത്ത് നിധീഷും ഔട്ട് ആയി. താമസിയാതെ ഏദൻ ആപ്പിളും പുറത്തായതോടെ കേരള ഇന്നിംഗ്സ് അവസാനിച്ചു.

TAGS :
SUMMARY : Ranji Trophy final: Kerala all out for 342 in first innings


Post Box Bottom AD3 S majestic
Post Box Bottom 6  FLY TECH
Post Box Bottom AD08  Synoms

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം




ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.


No tags for this post.
Leave a comment
error: Content is protected !!