എയ്റോ ഇന്ത്യ; പ്രവേശന പാസിൽ ഉൾപെടുത്തിയ റൂട്ടിൽ യാത്ര ചെയ്യണമെന്ന് ട്രാഫിക് പോലീസ്

ബെംഗളൂരു: എയ്റോ ഇന്ത്യ പരിപാടിയിൽ പങ്കെടുക്കാനെത്തുന്നവർ സന്ദർശക പാസിൽ നൽകിയ റൂട്ടിൽ മാത്രം യാത്ര ചെയ്യണമെന്ന് നിർദേശം നൽകി ബെംഗളൂരു സിറ്റി പോലീസ്. ഫെബ്രുവരി 10 മുതൽ 14വരെ യെലഹങ്ക വ്യോമതാവളത്തിലാണ് എയ്റോ ഇന്ത്യ പ്രദർശനം നടക്കുന്നത്. 13, 14 തിയതികളിലാണ് പൊതുജനങ്ങൾക്ക് പരിപാടിയിൽ പ്രവേശനമുള്ളത്. എയ്റോ ഷോ കാണാൻ നേരത്തെ പാസ് എടുത്ത് വരുന്ന പൊതുജനങ്ങൾക്ക് പാസിനൊപ്പം തന്നെ പാർക്കിംഗ് പാസുകളും നൽകിയിട്ടുണ്ട്.
പരിപാടിയിൽ പങ്കെടുക്കാൻ എത്തുന്നവർ പാർക്കിംഗ് പാസ് തങ്ങളുടെ വാഹനത്തിന്റെ ഗ്ലാസുകളിൽ പതിപ്പിച്ചിരിക്കണം. ഇത് കൂടാതെ, ടിക്കറ്റുകളിലും പാസുകളിലും ക്യൂആർ കോഡിൽ പറഞ്ഞിരിക്കുന്നതുപോലെ തന്നെ റൂട്ട് പാലിക്കേണ്ടതാണ്. ഇതിൽ പറഞ്ഞിരിക്കുന്ന റൂട്ടുകളിലൂടെ മാത്രമേ യാത്ര ചെയ്യാവൂ. റൂട്ട് മാറിയുള്ള സഞ്ചാരം അനുവദിക്കില്ല.
ഗേറ്റ് നമ്പർ 08 മുതൽ 11 വരെയുള്ള എയർ ഡിസ്പ്ലേ വ്യൂ ഏരിയയുടെ പാസുള്ളവർ കൊടിഗെഹള്ളി ജംഗ്ഷൻ മേൽപ്പാലത്തിനു താഴെയുള്ള സർവീസ് റോഡ് വഴി വേദിയിലേക്ക് പ്രവേശിക്കണം. ബൈതരായണപുര ജംഗ്ഷൻ, ജികെവികെ ജംഗ്ഷൻ, യെലഹങ്ക ബൈപ്പാസ് ജംഗ്ഷൻ (ഇടത് തിരിവ്), ദൊഡ്ഡബല്ലാപുര മെയിൻ റോഡ്, നാഗേനഹള്ളി ഗേറ്റ് (വലത് തിരിവ്), ഗന്തിഗനഹള്ളി വഴിയാണ് സർവീസ് റോഡിലേക്ക് എത്തുന്നത്. മടക്കയാത്രയ്ക്കും ഇതേ റൂട്ട് ഉപയോഗിക്കേണ്ടതാണ്.
ഡൊമസ്റ്റിക് ഏരിയയിലെ ഗേറ്റ് നമ്പർ 5ന്റെ പാർക്കിംഗ് പാസുള്ള സന്ദർശകർ എയർപോർട്ട് റോഡ് വഴി മുന്നോട്ട് വന്ന്, ഐഎഫ് ഹുനസെമാരനഹള്ളിയിലെ ഫ്ലൈ ഓവർ വഴി യു-ടേൺ എടുത്ത് സർവീസ് റോഡ് വഴി വേദിയിൽ എത്തണം. മടക്കയാത്രയ്ക്ക്, ഗേറ്റ് നമ്പർ 5 എ വഴി പുറത്തിറങ്ങി രെവ കോളേജ് ജംഗ്ഷൻ വഴി പോകാം.
കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കുള്ള യാത്രക്കാർ ബദൽ റൂട്ടുകൾ തിരഞ്ഞെടുക്കണമെന്നും പോലീസ് നിർദേശിച്ചു. യെലഹങ്ക റൂട്ട് ഒഴിവാക്കി പകരം ഹെന്നൂർ – ബാഗലൂർ വഴി ബദൽ റോഡ് ആണ് തിരഞ്ഞെടുക്കേണ്ടത്. ജികെവികെ കാമ്പസിലും ജക്കൂർ എയർഫീൽഡിലും ആണ് വാഹനങ്ങൾക്ക് പാർക്കിങ് സൗകര്യം ഏർപ്പെടുത്തിയിരിക്കുന്നത്. സ്വകാര്യ വാഹനങ്ങളിൽ വരുന്നവർക്കായി ജികെവികയിൽ ആണ് പാർക്കിങ് സൗകര്യം ഒരുക്കിയിട്ടുള്ളത്. ജികെവികെയിൽ നിന്ന് ബിഎംടിസി ബസുകൾ യെലഹങ്ക എയർഫോഴ്സ് സ്റ്റേഷനിലേക്ക് സന്ദർശകരെ കടത്തിവിടും. ഇതിനായി 180 ബിഎംടിസി ബസുകൾ സർവീസ് നടത്തും.
TAGS: BENGALURU | AERO INDIA
SUMMARY: Traffic police instructs aero india commuters to abide pass routes



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.