ബെംഗളൂരുവിൽ ദ്വിദിന ശാസ്ത്ര ഫിലിം ഫെസ്റ്റിവലിന് ഇന്ന് തുടക്കം

ബെംഗളൂരു: ബെംഗളൂരുവിൽ ദ്വിദിന ശാസ്ത്ര ഫിലിം ഫെസ്റ്റിവലിന് (Sci560 ഫിലിം ഫെസ്റ്റിവൽ) ഇന്ന് തുടക്കം. ബെംഗളൂരു സയൻസ് ഗാലറിയിലാണ് പ്രദർശനം നടക്കുക. നഗരത്തിന്റെ ശാസ്ത്രീയ പൈതൃകം, വിവരണങ്ങൾ മുതലായവ ഉൾപ്പെടുന്ന സിനിമകൾ ഫെസ്റ്റിവലിൽ പ്രദർശിപ്പിക്കും. ബെംഗളൂരുവിന്റെ ചരിത്രപ്രാധാന്യത്തേക്കുറിച്ചുള്ള പത്ത് ഡോക്യുമെന്ററി ചിത്രങ്ങളും ഇതിൽ ഉൾപ്പെടുത്തും.
ബെംഗളൂരു ഫിലിം ഫോറവും, സയൻസ് ഗാലറി ബെംഗളൂരു ടീമും അടങ്ങുന്ന ജൂറിയാണ് സിനിമകൾ തിരഞ്ഞെടുത്തത്. നിത്യ മിശ്രയുടെ ‘ഡൗൺ ദി ഡ്രെയിൻ' എന്ന സിനിമയുടെ പ്രദർശനത്തോടെയാണ് പരിപാടി ആരംഭിക്കുക. നിത്യയും സാമൂഹിക-ജലശാസ്ത്രജ്ഞൻ വീണ ശ്രീനിവാസനും പങ്കെടുക്കുന്ന ചർച്ചയും പ്രദർശനത്തിന് ശേഷം നടക്കും. കോലാർ ഗോൾഡ് ഫീൽഡ്സിന്റെ (കെജിഎഫ്) ചരിത്രത്തെയും പ്രാധാന്യത്തെയും കുറിച്ചുള്ള ബസവ് ബിരാദറിന്റെ സെർച്ച് ഓഫ് ഗോൾഡ് എന്ന ഡോക്യുമെന്ററിയും ഫെസ്റ്റിവലിൽ പ്രദർശിപ്പിക്കും.
സ്‌ക്രീനിംഗിന് ശേഷമുള്ള ചർച്ചയിൽ, ചലച്ചിത്ര നിർമ്മാതാവും ഭൗതികശാസ്ത്രജ്ഞരുമായ നിർമ്മൽ രാജ്, പാലഹള്ളി വിശ്വനാഥ് എന്നിവർ പങ്കെടുക്കും. ഫെസ്റ്റിവലിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർ സയൻസ് ഗാലറി വെബ്‌സൈറ്റിൽ സൗജന്യമായി രജിസ്റ്റർ ചെയ്യണം. രജിസ്ട്രേഷൻ സൗജന്യമാണ്.
TAGS: BENGALURU | FILM FESTIVAL
SUMMARY: 2-day film fest on Bengaluru's scientific heritage begins today



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.