കേന്ദ്ര ബജറ്റ്; കാര്‍ഷിക മേഖലക്കും ഗ്രാമീണ വികസനത്തിനും ഊന്നല്‍, പ്രഖ്യാപനങ്ങള്‍ ഇങ്ങനെ…

സംസ്ഥാനങ്ങളുമായി ചേർന്ന് പിഎം ധൻധാന്യ കൃഷിയോജന


ന്യൂഡല്‍ഹി: മൂന്നാമത് നരേന്ദ്രമോദി സര്‍ക്കാരിന്റെ ആദ്യ സമ്പൂര്‍ണ ബജറ്റ് ധനമന്തി നിര്‍മല സീതാരാമന്‍ പാർലമെന്‍റിൽ അവതരിപ്പിച്ചു. കാര്‍ഷിക മേഖലക്കും ഗ്രാമീണ വികസനത്തിനും ഊന്നല്‍ നല്‍കുന്ന തരത്തിലാണ് ബജറ്റിലെ പ്രഖ്യാപനങ്ങള്‍. സംസ്ഥാനങ്ങളുമായി ചേർന്ന് പ്രധാനമന്ത്രി ധൻധാന്യ കൃഷിയോജന പദ്ധതി നടപ്പിലാക്കുമെന്ന് ധനമന്ത്രി പറഞ്ഞു. വിളവൈവിധ്യവും കാർഷിക ഉൽപാദനവും കൂട്ടുക, മികച്ച സംഭരണ സംവിധാനം ഉറപ്പാക്കുക, ജലസേചനസംവിധാനം മെച്ചെപ്പെടുത്തുക, ധനലഭ്യത ഉറപ്പാക്കുക എന്നിവയാണ് ലക്ഷ്യങ്ങൾ‌. 1.7 കോടി കർഷകർക്ക് പദ്ധതി സഹായകരാകുമെന്ന് ധനമന്ത്രി ബജറ്റ് പ്രസംഗത്തിൽ പറഞ്ഞു. പച്ചക്കറി–പഴ ഉൽപാദനത്തിനും സംഭരണത്തിനും വിതരണത്തിനും പ്രത്യേക പദ്ധതി ഒരുക്കുമെന്നും ധനമന്തി പറഞ്ഞു.

പ്രധാന പ്രഖ്യാപനങ്ങള്‍:

▪️കിസാൻ ക്രെഡിറ്റ് കാർഡ് വായ്പാ പരിധി അഞ്ച് ലക്ഷമാക്കി ഉയർത്തി.

▪️ധാന്യവിളകളുടെ ഉത്പാദനത്തില്‍ സ്വയംപര്യാപ്തത- ആറ് വര്‍ഷ മിഷന്‍ പ്രഖ്യാപിച്ചു.

▪️തുവര, ഉറാദ്, മസൂര്‍ എന്നീ ധാന്യങ്ങള്‍ക്കായി പ്രത്യേക പദ്ധതി.

▪️കര്‍ഷകരില്‍നിന്ന് ധാന്യം ശേഖരിക്കും. വിപണനം ഉറപ്പാക്കും.

▪️പച്ചക്കറികള്‍ക്കും പഴങ്ങള്‍ക്കും സംസ്ഥാനങ്ങളുമായി ചേര്‍ന്ന് പദ്ധതി രൂപവത്കരിക്കും.

▪️ബിഹാറില്‍ മക്കാന ബോര്‍ഡ്-മക്കാനയുടെ ഉത്പാദനവും വിപണനവും വ്യാപിപ്പിക്കാന്‍ മക്കാന ബോര്‍ഡ് സ്ഥാപിക്കും.

▪️വിളഗവേഷണത്തിന് പദ്ധതിപരുത്തി കൃഷി വികസനത്തിന് അഞ്ച് വര്‍ഷ പദ്ധതികിസാന്‍ ക്രെഡിറ്റ് കാര്‍ഡ് വഴിയുള്ള ഹ്രസ്വകാല വായ്പ മൂന്ന് ലക്ഷത്തില്‍ നിന്ന് അഞ്ച് ലക്ഷമാക്കി ഉയര്‍ത്തി. ഇത് 7.7 കോടി കര്‍ഷകര്‍, മത്സ്യത്തൊഴിലാളികള്‍, ക്ഷീരകര്‍ഷകര്‍ എന്നിവര്‍ക്ക് ഗുണം ചെയ്യും

▪️അടുത്ത 10 വർഷത്തിനുള്ളിൽ പുതിയ സ്ഥലങ്ങളിൽ 100-ലധികം പ്രാദേശിക വിമാനത്താവളങ്ങൾ.

▪️എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലും ഇന്റര്‍നെറ്റ്‌.

▪️ബീഹാറില്‍ നിന്ന് പോഷക സമൃദ്ധമായ താമര വിത്ത് ഉല്‍പ്പാദനം

▪️ആദായ നികുതി ഘടന ലളിതമാക്കും.

▪️മൊബൈല്‍ ഫോണുകള്‍ക്കും ഇലക്ട്രിക് വാഹനങ്ങള്‍ക്കും വിലകുറയും.

▪️എല്ലാ ഗവ. സെക്കൻഡറി സ്കൂളുകളിലും പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലും ഭാരത് നെറ്റിന്റെ പിന്തുണയോടെ ബ്രോഡ് ബാൻഡ് ഇന്റർനെറ്റ് ഉറപ്പാക്കും.

▪️ബീഹാറില്‍ നാഷനല്‍ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫുഡ് ടെക്നോളജി, ഓൻട്രപ്രനർഷിപ് ആൻഡ് മാനേജ്മെന്റ് സ്ഥാപിക്കും.

▪️അടൽ ഇന്നവേഷൻ മിഷന്റെ കീഴിൽ രാജ്യത്തെ സ്കൂളുകളിൽ അടൽ ടിങ്കറിങ് ലാബറട്ടറീസ് (എടിഎൽ) സ്ഥാപിക്കും.

▪️സർക്കാർ മെഡിക്കൽ കോളജുകളിൽ സീറ്റ് വർധിപ്പിക്കും. 5 വർഷത്തിനുള്ളിൽ 75,000 മെഡിക്കൽ സീറ്റുകൾ. മെഡിക്കൽ കോളജുകളിൽ 1.1 ലക്ഷം അധിക സീറ്റുകൾ.

▪️എല്ലാ ജില്ലാ ആശുപത്രികളിലും അടുത്ത മൂന്ന് വർഷത്തിനകം കാൻസർ സെൻ്റർ.

▪️യൂറിയ ഉൽപ്പാദനം വ‍ർദ്ധിപ്പിക്കും. 12.7 ലക്ഷം മെട്രിക് ടൺ വാർഷിക ഉദ്പാദന ശേഷിയുള്ള ശേഷിയുള്ള പ്ലാൻ്റ് അസമിൽ സ്ഥാപിക്കും.

▪️പാദരക്ഷ, തുകൽ മേഖലകളിൽ കേന്ദ്രീകൃത ഉൽപ്പന്ന പദ്ധതി നടപ്പാക്കും. 22 ലക്ഷം പേർക്ക് തൊഴിൽ ലഭ്യമാക്കും.

▪️എംഎസ്എംഇയുടെ ക്രെഡിറ്റ് ഗ്യാരണ്ടി പരിധി 5 കോടി രൂപയിൽ നിന്ന് 10 കോടി രൂപയായും സ്റ്റാർട്ടപ്പുകൾക്ക് 10 കോടി രൂപയിൽ നിന്ന് 20 കോടി രൂപയായും വർദ്ധിപ്പിച്ചു.

▪️നന്നായി പ്രവർത്തിക്കുന്ന കയറ്റുമതിക്കാരായ എംഎസ്എംഇകൾക്കുള്ള ടേം ലോണുകൾ 20 കോടി രൂപയായും വർധിപ്പിച്ചു

▪️പയ‍‍‌‍ർ വർ​​ഗ്ഗങ്ങളുടെ ഉദ്പാദനത്തിൽ സ്വയംപര്യാപ്തത കൈവരിക്കാൻ പ്രധാനമന്ത്രി ധൻ ധന്യ കൃഷി യോജന വിപുലമാക്കും.

▪️സെന്റർ ഓഫ് എക്സലൻസ് ഇൻ ആർടിഫിഷ്യൽ ഇന്റലിജൻസ് സ്ഥാപിക്കും. ആരോഗ്യ, വിദ്യാഭ്യാസ, കാർഷിക, സുസ്ഥിര വികസിത മേഖലകളെ ഉൾപ്പെടെ ലക്ഷ്യമിട്ടായിരിക്കും ഇത്.

▪️ജിഗാവാട്ടിന്റെ ആണവനിലയങ്ങൾ സജ്ജമാക്കും. ആണവകേന്ദ്രങ്ങളിൽ സ്വകാര്യ പങ്കാളിത്തം കൊണ്ടു വരും.

▪️അർബുദ മരുന്നുകൾ ഉൾപ്പടെ 36 മരുന്നുകളുടെ കസ്റ്റംസ് തീരുവ കുറച്ചു.

▪️ഇന്ത്യ പോസ്റ്റിനെ രാജ്യത്തെ വലിയ ലൊജിസ്റ്റിക്സ് കമ്പനിയാക്കി മാറ്റും. രാജ്യവ്യാപകമായി ഒന്നര ലക്ഷം പോസ്റ്റ് ഓഫിസുകൾ വഴിയാകും പദ്ധതി നടപ്പാക്കുക. 

▪️ലിഥിയം ബാക്ടിറുകളുടെ കസ്റ്റംസ് തീരുവ ഒഴിവാക്കി.

▪️ആറ് ജീവന്‍ രക്ഷാ മരുന്നുകള്‍ക്ക് നികുതി ഇളവ്‌.

▪️അടുത്ത വര്‍ഷം പതിനായിരം പി എം സ്‌കോളര്‍ഷിപ്പുകള്‍.

▪️ഇന്‍ഷുറന്‍സ് മേഖലയില്‍ 100 ശതമാനം വിദേശ നിക്ഷേപം.

▪️കുഞ്ഞുങ്ങള്‍ക്കു പോഷകാഹാരം ഉറപ്പാക്കാന്‍ പ്രത്യേക പദ്ധതി.

▪️അഞ്ച് ഐ ഐ ടികള്‍ക്ക് അടിസ്ഥാന വികസനത്തിന് അധിക ഫണ്ട്.

▪️സ്വകാര്യ  പങ്കാളിത്തത്തോടെ 50 ടൂറിസം കേന്ദ്രങ്ങള്‍.

▪️എ ഐ വികസനത്തിന് മികവിന്റെ കേന്ദ്രങ്ങള്‍.

▪️500 കോടിഡെകെയര്‍ ക്യാന്‍സര്‍ സെന്ററുകള്‍.

▪️പാലക്കാട് ഐ ഐ ടിക്ക് സഹായം.

▪️എ ഐ വിദ്യാഭ്യാസത്തിന് കേന്ദ്രം.

▪️100 ഗിഗാവാട്ടിന്റെ ആണവ നിലയങ്ങള്‍.

▪️മെഡിക്കല്‍ ടൂറിസം പ്രോത്സാഹിപ്പിക്കാന്‍ വിസാ ചട്ടങ്ങളില്‍ ഇളവ്‌.

▪️ബീഹാറിനെ ഫുഡ് ഹബ്ബാക്കും.

▪️ആണവ മേഖലയില്‍ സ്വകാര്യ പങ്കാളിത്തം.

▪️2028 വരെ വഴിയോര കച്ചവടക്കാര്‍ക്കായി പി എം സ്വനിധി.

▪️വനിതാ സംരംഭകര്‍ക്ക് രണ്ടു കോടിവരെ വായ്പ.

▪️അഞ്ചുവര്‍ഷത്തിനുള്ളില്‍ 75,000 മെഡിക്കല്‍ സീറ്റുകള്‍.

▪️സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളില്‍ സീറ്റ് വര്‍ധിപ്പിക്കും.

▪️ആദിവാസി വനിതാ സംരംഭങ്ങള്‍ക്കു പ്രത്സാഹനം.

▪️നഗര വികസന പരിപാടിക്ക് ഒരു ലക്ഷം കോടി.

▪️പാട്‌ന ഐ ഐ ടിക്ക് പ്രത്യേക വികസന പദ്ധതിതദ്ദേശീയ കളിപ്പാട്ട നിര്‍മാണ മേഖലയെ ശക്തിപ്പെടുത്തും.

▪️നൈപുണ്യ വികസനത്തിന് 5 എക്‌സലന്‍സ് സെന്ററുകള്‍.

▪️പാദരക്ഷാ മേഖലയില്‍ 22 ലക്ഷം തൊഴിലവസരം.

▪️മെയ്ഡ് ഇന്‍ ഇന്ത്യാ ടാഗിന് പ്രാധാന്യം.

▪️അമ്മമാര്‍ക്കും കുഞ്ഞുങ്ങള്‍ക്കും ഗര്‍ഭിണികള്‍ക്കും പോഷകാഹാര പദ്ധതി.

▪️ഇൻഷൂറൻസ് മേഖലയിൽ 100 ശതമാനം വിദേശനിക്ഷേപത്തിന് അനുമതി.

Updating…..

 

 


TAGS : | NIRMALA SEETHARAMAN
SUMMARY : Union Budget; Emphasis on agriculture sector and rural development.


Post Box Bottom AD3 S majestic
Post Box Bottom 6  FLY TECH
Post Box Bottom AD08  Synoms

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം




ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.


No tags for this post.
Leave a comment
error: Content is protected !!