കോറമംഗലയിൽ യുവതിയെ കൂട്ടബലാത്സംഗത്തിനിരയാക്കി; പ്രതികൾക്കായി തിരച്ചിൽ

ബെംഗളൂരു: കോറമംഗലയിൽ യുവതിയെ കൂട്ടബലാത്സംഗത്തിനിരയാക്കി. വെള്ളിയാഴ്ച പുലർച്ചെ അഞ്ച് മണിയോടെ കോറമംഗലയിലെ ജ്യോതി നിവാസ് ജംഗ്ഷനു സമീപമുള്ള സ്വകാര്യ ഹോട്ടലിൽ വെച്ചാണ് സംഭവം. പ്രതികൾക്കായി തിരച്ചിൽ നടത്തുകയാണെന്ന് പോലീസ് പറഞ്ഞു.
യുവതി തന്നെയാണ് പീഡനവിവരം പോലീസിനെ അറിയിച്ചത്. യുവതിക്ക് പരിചയമുള്ളവർ തന്നെയാണ് കൃത്യം നടത്തിയിട്ടുള്ളത്. ഇവർ നിലവിൽ. ഒളിവിലാണെന്ന് പോലീസ് പറഞ്ഞു. യുവതി സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. കഴിഞ്ഞ മാസം കെആർ മാർക്കറ്റിൽ ജോലി അന്വേഷിച്ചെത്തിയ തമിഴ്നാട് സ്വദേശിനി കൂട്ടബലാത്സംഗത്തിനിരയായതിന് തൊട്ടുപിന്നാലെയാണ് സമാന സംഭവം റിപ്പോർട്ട് ചെയ്യപ്പെടുന്നത്.
TAGS: BENGALURU
SUMMARY: Woman gang-raped by youths in Koramangala



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.