കേരളത്തിന്റെ ടൂറിസം പദ്ധതിക്ക് കേന്ദ്രസഹായമായി 169 കോടി

തിരുവനന്തപുരം: സംസ്ഥാന സർക്കാർ സമർപ്പിച്ച ടൂറിസം വികസന പദ്ധതികള്‍ക്കായി 169 കോടി രൂപ അനുവദിച്ച് കേന്ദ്ര സർക്കാർ. മലമ്പുഴ ഗാർഡൻ നവീകരണത്തിനും ആലപ്പുഴ കേന്ദ്രീകരിച്ചുള്ള ടൂറിസം വികസനത്തിനുമാണ് അനുമതി. ആലപ്പുഴയില്‍ ആഗോള കായല്‍ ടൂറിസം സെന്റർ സ്ഥാപിക്കും.
സുദർശൻ 2.0 എന്ന പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് കേന്ദ്രം തുക അനുവദിച്ചത്. പാലക്കാട് ജില്ലയിലെ മലമ്പുഴ ഉദ്യാനത്തിനും വിനോദ പാർക്കിനുമായി 75.87 കോടി രൂപയാണ് വകയിരുത്തിയത്. ആലപ്പുഴയിലെ കായല്‍, ബീച്ച്, കനാല്‍ എന്നിവയെ ബന്ധിപ്പിച്ച് നടപ്പിലാക്കുന്ന ‘ആലപ്പുഴ-എ ഗ്ലോബല്‍ വാട്ടർ വണ്ടർലാൻഡ്' പദ്ധതിക്ക് 93.17 കോടി രൂപ ലഭിക്കും.
TAGS : LATEST NEWS
SUMMARY : 169 crore as central assistance for Kerala's tourism project



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.