ഒമ്പതാം ക്ലാസുകാരൻ സഹോദരിയെ പീഡിപ്പിച്ചതായി പരാതി

കൊച്ചി: ഒമ്പതാം ക്ലാസുകാരൻ സഹോദരിയെ ലൈംഗികമായി പീഡിപ്പിച്ചതായി പരാതി. പോക്സോ വകുപ്പുകള്‍ ചുമത്തി പോലീസ് കേസ് എടുത്തു. 2024 ഡിസംബറിലാണ് പീഡനം നടന്നത്. ഒമ്പതാം ക്ലാസുകാരൻ ലഹരിക്ക് അടിമയാണെന്ന് പോലീസ് പറഞ്ഞു. ആറാം ക്ലാസുകാരിയാണ് പീഡനത്തിന് ഇരയായത്. വീട്ടില്‍വച്ചാണ് പീഡനം നടന്നത്.
ഭയം കാരണം കുട്ടി പീഡന വിവരം ആരോടും പറഞ്ഞിരുന്നില്ല. സ്വകാര്യ ഭാഗത്ത് വേദന വർധിച്ചതോടെ കൂട്ടുകാരിയോട് വിവരം പറയുകയായിരുന്നു. തുടർന്ന് അധ്യാപകർ വിവരം അറിയുകയും ശിശുക്ഷേമ സമിതിയെ അറിയിക്കുകയുമായിരുന്നു. ശിശുക്ഷേമ സമിതി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് കേസ് എടുത്തത്. കൂടുതല്‍ നടപടികള്‍ നിയമോപദേശത്തിന് ശേഷമെന്ന് പോലീസ് അറിയിച്ചു.
TAGS : LATEST NEWS
SUMMARY : Complaint alleging that a ninth-grader molested his sister



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.