റോഡിൽ കൊലപാതകരംഗം ചിത്രീകരിച്ചു, യഥാർഥ കൊലപാതകമാണെന്ന് തെറ്റിദ്ധരിച്ച് ആളുകൾ ഭയചകിതരായി; രണ്ട്‌ യുവാക്കള്‍ അറസ്റ്റിൽ


ബെംഗളൂരു: ഹ്രസ്വചിത്രത്തിനുവേണ്ടി അനുമതിയില്ലാതെ റോഡിൽ കൊലപാതകരംഗം ചിത്രീകരിച്ച യുവാക്കള്‍ അറസ്റ്റിലായി. കർണാടകയിലെ കലബുറഗിയില്‍ തിങ്കളാഴ്ച രാത്രിയായിരുന്നു സംഭവം. കലബുറഗി സിദ്ധേശ്വര കോളനിയിലെ ഓട്ടോ ഡ്രൈവർ സായ്ബന്ന ബെലകുംപി (27), കെ.കെ. നഗർ സ്വദേശി സച്ചിൻ സിൻഡെ (26) എന്നിവരാണ് അറസ്റ്റിലായത്. യഥാർഥ കൊലപാതകമാണെന്ന് തെറ്റിദ്ധരിച്ച് ആളുകൾ ഭയചകിതരായതോടെ ചിലര്‍ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു.

‘മെന്റൽ മജ്‌നു' എന്ന ഹ്രസ്വചിത്രത്തിനുവേണ്ടിയാണ് കൊലപാതകരംഗം ചിത്രീകരിച്ചത് പറയുന്നു. ഹുംനാബാദ് റിങ് റോഡിലായിരുന്നു ചിത്രീകരണം. രക്തത്തില്‍ കുളിച്ചുകിടക്കുന്ന ഒരാളെ മറ്റൊരു വ്യക്തി ഇരുമ്പ് ചുറ്റികകൊണ്ട് ക്രൂരമായി അടിച്ച് കൊലപ്പെടുത്തുന്ന രംഗമാണ് ചിത്രീകരിച്ചത്. നാട്ടുകാരെ അറിയിക്കുകയോ പോലീസിന്റെ അനുവാദം വാങ്ങുകയോ ചെയ്യാതെയായിരുന്നു ചിത്രീകരണം. യഥാര്‍ത്ഥ സംഭവമെന്ന രീതിയില്‍ ഇതിന്റെ ദൃശ്യങ്ങള്‍ സാമൂഹികമാധ്യമത്തിൽ പ്രചരിച്ചതോടെ കലബുറഗി പോലീസ് സ്വമേധയാ കേസെടുത്ത് ഇരുവരെയും അറസ്റ്റുചെയ്യുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ ഇരുവരെയും റിമാൻഡ്ചെയ്തു.
<br>
TAGS : ARRESTED | KALBURGI
SUMMARY : A murder scene was filmed on the road, and people got scared mistaking it for a real murder; Two people were arrested


Post Box Bottom AD3 S majestic
Post Box Bottom 6  FLY TECH
Post Box Bottom AD08  Synoms

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം




ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.


No tags for this post.
Leave a comment
error: Content is protected !!