അബ്ദുനാസര്‍ മഅ്ദനിയുടെ നില അതീവഗുരുതരം

കൊച്ചി: വൃക്ക മാറ്റിവെക്കല്‍ ശസ്ത്രക്രിയക്ക് വിധേയനായ പിഡിപി ചെയര്‍മാന്‍ അബ്ദുനാസര്‍ മഅ്ദനിയുടെ നില അതീവഗുരുതരം. എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തിലേക്ക് അദേഹത്തെ മാറ്റി.
വൃക്കയുടെ പ്രവര്‍ത്തനം ക്രമേണ സാധാരണ നിലയിലേക്ക് വരുന്നുണ്ടെങ്കിലും ഇടക്കിടെയുണ്ടാകുന്ന രക്തസമ്മര്‍ദ വ്യതിയാനം ആരോഗ്യനിലയില്‍ പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. ചിലപ്പോള്‍ അദേഹത്തിന് ബോധം നഷ്ടപ്പെടുന്ന അവസ്ഥയുമുണ്ടാകുന്നുണ്ട്. ഡയബറ്റിക് ന്യൂറോപ്പതി മൂലം ശരീരത്തിലെ രക്തചംക്രമണ വ്യവസ്ഥക്കുണ്ടായ തകരാറുകള്‍ ശരീരത്തെ ബാധിക്കുന്നുണ്ട്.
ഭാര്യ സൂഫിയ മഅ്ദനി, മകൻ അഡ്വ. സലാഹുദ്ദീൻ അയ്യൂബി, ബന്ധു പി.ഡി.പി സംസ്ഥാന ജനറല്‍ സെക്രട്ടറി മുഹമ്മദ് റജീബ് എന്നിവർ ആശുപത്രിയിലുണ്ട്. പൂർണമായ ആരോഗ്യത്തിലേക്ക് തിരിച്ചെത്താൻ പ്രാർഥനകള്‍ തുടരണമെന്ന് കുടുംബം അഭ്യർഥിച്ചു. മഅദ്നി പൂര്‍ണമായ ആരോഗ്യത്തിലേക്ക് തിരിച്ചെത്താന്‍ പ്രാര്‍ഥനകള്‍ തുടരണമെന്ന് കുടുംബം അഭ്യര്‍ഥിച്ചു.
TAGS : ABDHUL NASAR MAHDANI
SUMMARY : Abdunassar Madani's condition is critical.



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.