മീന്‍ മോഷ്ടിച്ചെന്ന് ആരോപണം, ഉഡുപ്പിയില്‍ യുവതിയെ മരത്തില്‍ കെട്ടിയിട്ട് മര്‍ദ്ദിച്ചു, നാലുപേര്‍ അറസ്റ്റില്‍


ബെംഗളൂരു: മീൻ മോഷ്ടിച്ചെന്നാരോപിച്ച് 41 കാരിയായ ദളിത്‌ യുവതിയെ മരത്തിൽ കെട്ടിയിട്ട് മർദ്ദിച്ചു. കർണാടക ഉഡുപ്പിയിലെ മാൽപെ മത്സ്യബന്ധന തുറമുഖത്തിന് സമീപം മാർച്ച് 18ന് ആണ് സംഭവം നടന്നത്. ഇതിന്‍റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ വൈറലായതോടെയാണ് പോലീസിന്റെ ശ്രദ്ധയിൽപ്പെടുന്നത്. ബുധനാഴ്ച  പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. സംഭവത്തിൽ 4 പേരെ ഇതിനോടകം അറസ്റ്റ് ചെയ്തിട്ടുണ്ട്.  വിജയനഗര സ്വദേശിയായ യുവതിയാണ് പൊതുജന മധ്യത്തിൽ വച്ച് ആക്രമിക്കപ്പെട്ടത്.

യുവതി തന്റെ മീന്‍ മോഷ്ടിച്ചുവെന്ന് പ്രദേശവാസിയായ ലക്ഷ്മി ഭായി ആരോപിച്ചതാണ് സംഭവങ്ങളുടെ തുടക്കം. യുവതിതയെ ജാതീയമായി അധിക്ഷേപത്തോടെ ആക്രോശിച്ച നാലുപേര്‍ അവരെ മരത്തില്‍ കെട്ടിയിടുകയും ആള്‍ക്കൂട്ടം മര്‍ദ്ദിക്കുകയും ചെയ്തു. മറ്റുള്ളവര്‍ രംഗം കണ്ടുനില്‍ക്കുകയായിരുന്നു.

സംഭവവുമായി ബന്ധപ്പെട്ട്  ലക്ഷ്മിഭായി, സുന്ദര്‍, ശില്‍പ, പേര് വെളിപ്പെടുത്താത്ത ഒരു പ്രദേശവാസി എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. സംഭവത്തില്‍ എഫ്ഐആർ രജിസ്റ്റർ ചെയ്തയി ഉഡുപി ഡെപ്യൂട്ടി കമ്മീഷണർ വിദ്യാകുമാരി കെ വിശദമാക്കി. എന്തിന്റെ പേരിലും ആളുകളെ കൈകാര്യം ചെയ്യുന്നത് നിയമ വിരുദ്ധമാണ്. സംഭവത്തിൽ കർശന നടപടി സ്വീകരിക്കാൻ എസ്പിക്ക് നിർദ്ദേശം നൽകിയതായി ഡെപ്യൂട്ടി കമ്മീഷണർ ദേശീയ മാധ്യമങ്ങളോട് വിശദമാക്കി.

സംഭവം മനുഷ്യത്വരഹിതമെന്നാണ് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ പ്രതികരിച്ചത്. ഇത് അപമാനകരവും ക്രിമിനൽ നടപടിയുമാണ്. കാരണം എന്തുതന്നെയായാലും, ഒരു സ്ത്രീയെ ഈ രീതിയിൽ കെട്ടിയിട്ട് ആക്രമിക്കുന്നത് മനുഷ്യത്വരഹിതവും അംഗീകരിക്കാനാവാത്തതുമാണ്. സംസ്കാരത്തിനും മാന്യതയ്ക്കും പേരുകേട്ട സംസ്ഥാനമാണ് കർണാടക. ഇത് നമ്മുടെ രീതിയല്ല. മോഷണം, വഞ്ചന, മറ്റ് കുറ്റകൃത്യങ്ങൾ എന്നിവ കൈകാര്യം ചെയ്യുന്നതിന് നമുക്ക് ഒരു നിയമവ്യവസ്ഥ നിലവിലുണ്ട്. പരാതികൾ അന്വേഷിച്ച് നിയമപരമായ നടപടി സ്വീകരിക്കേണ്ടത് പോലീസിന്റെ ഉത്തരവാദിത്തമാണ്. ആൾക്കൂട്ട വിചാരണ സർക്കാർ വെച്ചുപൊറുപ്പിക്കില്ല,” അദ്ദേഹം എക്‌സിലെ ഒരു പോസ്റ്റിൽ പറഞ്ഞു. കേസിൽ സമഗ്രമായ അന്വേഷണം നടത്തി ആവശ്യമായ നിയമനടപടികൾ സ്വീകരിക്കാൻ മുഖ്യമന്ത്രി പോലീസിന് നിർദ്ദേശം നൽകി.


TAGS : |
SUMMARY : Accused of stealing fish, woman tied to a tree and beaten to death in Udupi, four


Post Box Bottom AD3 S majestic
Post Box Bottom 6  FLY TECH
Post Box Bottom AD08  Synoms

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം




ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.


No tags for this post.
Leave a comment
error: Content is protected !!