ബെംഗളൂരുവിൽ ഈ വർഷത്തെ ഏറ്റവും ഉയർന്ന താപനില രേഖപ്പെടുത്തി

ബെംഗളൂരു: ബെംഗളൂരുവിലെ ഈ വർഷത്തെ ഏറ്റവും ഉയർന്ന താപനില രേഖപ്പെടുത്തി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം (ഐഎംഡി). മാർച്ച് 7 വെള്ളിയാഴ്ചയാണ് നഗരത്തിൽ ഏറ്റവും കൂടുതൽ ചൂട് അനുഭവപ്പെട്ടത്. വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് 34.6 ഡിഗ്രിയാണ് ബെംഗളരുവിൽ അനുഭവപ്പെട്ടത്. ശനിയാഴ്ച ബെംഗളൂരു സിറ്റി കാലാവസ്ഥ ഒബ്സർവേറ്ററിയിൽ 34.4 ഡിഗ്രി രേഖപ്പെടുത്തി. ഞായറാഴ്ച ബെംഗളൂരുവിൽ താപനില സമാനനിലയിലായിരുന്നു. തിങ്കളാഴ്ച വരെ കർണാടകയിൽ വരണ്ട കാലാവസ്ഥ തുടരാൻ സാധ്യതയുണ്ട്.
തുടർന്ന് മാർച്ച് 11, 12 തീയതികളിൽ ബെംഗളൂരു ഉൾപ്പെടെയുള്ള തെക്കൻ ഉൾനാടൻ കർണാടകയിൽ ഒറ്റപ്പെട്ട നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ദക്ഷിണ കന്നഡ, ഉഡുപ്പി ജില്ലകളിലാണ് ഈ ദിവസങ്ങളിൽ മഴ സാധ്യത കൂടുതലുള്ളത്. അടുത്ത രണ്ട് ദിവസത്തേക്ക് തീരദേശ കർണാടകയിൽ ചൂടും ഈർപ്പവും നിറഞ്ഞ കാലാവസ്ഥ നിലനിൽക്കും. ബെംഗളൂരുവിൽ ഇനി വരാനിരിക്കുന്നത് കനത്ത ചൂടാണ് എന്നും ഐഎംഡി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഏപ്രിൽ മുതൽ മേയ് പകുതി വരെ നഗരത്തിൽ കൂടിയ താപനില 39 ഡിഗ്രി സെൽഷ്യസ് വരെ അനുഭവപ്പെടും. തുടർന്ന് മൂന്നാമത്തെ ആഴ്ച മുതൽ താപനിലയിൽ നേരിയ കുറവുണ്ടാകും എന്ന് ബെംഗളൂരു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഡയറക്ടർ സി.എസ്. പാട്ടിൽ പറഞ്ഞു.
TAGS: BENGALURU | TEMPERATURE
SUMMARY: Bengaluru records hottest day of the year



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.