കൊല്ലത്ത് കോളജ് വിദ്യാര്‍ഥിയെ കൊലപ്പെടുത്തിയ സംഭവം; അക്രമി ട്രെയിനിനു മുന്നിൽ ചാടി ജീവനൊടുക്കി


കൊല്ലം: കോളജ് വിദ്യാർഥിയെ വീട്ടിൽ കയറി കുത്തിക്കൊന്ന ശേഷം പ്രതി ട്രെയിനിനു മുന്നിൽ ചാടി ജീവനൊടുക്കി. കൊല്ലം ഉളിയക്കോവിലിലാണ് സംഭവം. ഫെബിൻ ജോർജ് ​ഗോമസ് (21) ആണ് കുത്തേറ്റ് മരിച്ചത്. രാത്രി ഏഴ് മണിക്കു ശേഷമായിരുന്നു സംഭവം. കൊല്ലം ഫാത്തിമ മാതാ കോളജിൽ രണ്ടാം വർഷ ബിബിഎ വിദ്യാർഥിയായ ഫെബിൻ ജോർജ് ​ഗോമസിനെ കുത്തിക്കൊലപ്പെടുത്തിയ ശേഷം പ്രതി നീണ്ടകര സ്വദേശി തേജസ് രാജ് (24) പിന്നീട് ജീവനൊടുക്കുകയായിരുന്നു. ഇയാളുടെ മൃതദേഹം റെയില്‍വേ ട്രാക്കില്‍ കണ്ടെത്തുകയായിരുന്നു.

കാറിലെത്തിയാണ് തേജസ് രാജ് കൃത്യം നടത്തിയത്. കൊലപാതകത്തിന്റെ കാരണം വ്യക്തമല്ല. ഫെബിന്റെ വീട്ടിലെത്തിയ കെഎൽ 29 എച്ച് 1628 എന്ന നമ്പറിലുള്ള കാർ റെയിൽവേ ട്രാക്കിനു സമീപം കണ്ടെത്തി. തുടർന്ന് നടത്തിയ അന്വേഷണത്തിൽ യുവാവ് ട്രെയിന് മുന്നിൽ ചാടി ആത്മഹത്യ ചെയ്തതായി കണ്ടെത്തി. കടപ്പാക്കടയിൽ റെയിൽവേ ട്രാക്കിൽ നിന്നാണ് തേജസിന്റെ മൃതദേഹം കിട്ടിയത്.

മുഖം മറച്ചാണ് പ്രതിയെത്തിയത്. ആദ്യം ഗോമസിന്റെ പിതാവ് ജോര്‍ജ് ജോസഫിനെയാണ് ആക്രമിച്ചത്. പരുക്കേറ്റ ഇരുവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഗോമസിനെ രക്ഷിക്കാനായില്ല.

TAGS :
SUMMARY : College student murdered in Kollam; assailant commits suicide by jumping in front of train


Post Box Bottom AD3 S majestic
Post Box Bottom 6  FLY TECH
Post Box Bottom AD08  Synoms

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം




ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.


No tags for this post.
Leave a comment
error: Content is protected !!