ഫിലിം ചേംബര്‍ പ്രഖ്യാപിച്ച പണിമുടക്ക് ഉപേക്ഷിച്ചു; മന്ത്രിയുമായി നടത്തിയ ചര്‍ച്ചയ്ക്ക് പിന്നാലെ തീരുമാനം


കൊച്ചി: ഫിലിം ചേംബർ പ്രഖ്യാപിച്ച സൂചന പണിമുടക്ക് ഉപേക്ഷിച്ചു. സാംസ്കാരിക മന്ത്രി സജി ചെറിയാനും സിനിമാ സംഘടനകളും നടത്തിയ ചർച്ചയിലാണ് സമരം ഒഴിവാക്കാന്‍ ധാരണയായത്. ആവശ്യങ്ങൾ പരിഗണിക്കാമെന്ന സാംസ്‌കാരിക വകുപ്പ് മന്ത്രിയുടെ ഉറപ്പിന്മേലാണ് സംഘടനകള്‍ പണിമുടക്ക് ഉപേക്ഷിച്ചത്.

നികുതി മുതല്‍ ഷൂട്ടിംഗ് അനുമതി വരെയുള്ള വിവിധ ആവശ്യങ്ങളാണ് പരിഗണിക്കാമെന്ന് മന്ത്രി സംഘടനകള്‍ക്ക് ഉറപ്പ് നല്‍കിയത്. വിനോദ നികുതിയും, ജിഎസ്ടിയും ഒരുമിച്ച് കേരളത്തില്‍ ഈടാക്കുന്നുണ്ട്. അതില്‍ ഒന്ന് ഒഴിവാക്കണം എന്നാണ് നിര്‍മ്മാതാക്കളുടെ പ്രധാന ആവശ്യം. കേരളത്തിലും തമിഴ്‌നാട്ടിലും മാത്രമാണ് ഇത്തരത്തില്‍ ഇരട്ട നികുതി എന്ന് നിര്‍മ്മാതാക്കള്‍ മന്ത്രിയെ അറിയിച്ചു.

വിഷയത്തില്‍ ധനവകുപ്പുമായി സംസാരിക്കണമെന്ന് മന്ത്രി ഭാരവാഹികളോട് പറഞ്ഞു. വിനോദ നികുതിയുടെ ഒരു ഭാഗം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് കിട്ടുന്നുണ്ട്. അതുകൊണ്ട് തദ്ദേശ വകുപ്പ് മന്ത്രിയുമായി ഇക്കാര്യം ചര്‍ച്ച ചെയ്യണം. ഷൂട്ടിംഗ് അനുമതികളുമായി ബന്ധപ്പെട്ട് വനം വകുപ്പുമായി ചര്‍ച്ച നടത്തണം. അങ്ങനെ വിവിധ വകുപ്പുകളുമായി സംസാരിച്ച്, കാര്യങ്ങളില്‍ രണ്ടാഴ്ചക്കുള്ളില്‍ വിശദമായ മാര്‍ഗ്ഗരേഖ പുറത്തിറക്കാമെന്ന് മന്ത്രി ഉറപ്പു നല്‍കി.

TAGS :
SUMMARY : Film Chamber calls off strike; decision made after discussion with minister


Post Box Bottom AD3 S majestic
Post Box Bottom 6  FLY TECH
Post Box Bottom AD08  Synoms

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം




ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.


No tags for this post.
Leave a comment
error: Content is protected !!