രന്യ റാവുവിനെ വിമാനത്താവളത്തില്‍ നിന്ന് പുറത്തെത്തിച്ചത് ഡിജിപി; നിർണായക വെളിപ്പെടുത്തലുമായി പോലീസ് കോൺസ്റ്റബിൾ


ബെംഗളൂരു: കന്നഡ നടി രന്യ റാവു ഉൾപ്പെട്ട സ്വർണക്കടത്ത് കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കേസില്‍ ഹെഡ് കോണ്‍സ്റ്റബിള്‍ ബസവ രാജിന്റെ മൊഴി പുറത്തുവന്നു. എയര്‍പോര്‍ട്ടില്‍ നിന്ന് രന്യയെ പുറത്തേക്ക് കൊണ്ടുവന്നത് ഡിജിപിയും രന്യയുടെ വളർത്തച്ഛനുമായ രാമചന്ദ്ര റാവുവിന്റെ നിർദേശപ്രകാരമാണെന്ന് ബസവരാജ് പറഞ്ഞു. വിമാനത്താവള പോലീസ് സ്റ്റേഷനിലെ പ്രോട്ടോകോള്‍ ഓഫീസറാണ് ബസവാജു.

രന്യയെ സഹായിക്കുന്നതിനായി ഡിജിപിയുടെ നിര്‍ദേശങ്ങള്‍ പാലിക്കാറുണ്ടായിരുന്നെന്നും എയര്‍പോര്‍ട്ടില്‍ നിന്ന് അവരുടെ വരവും പോക്കും സുഗമമാക്കുകയെന്നതായിരുന്നു തന്റെ ചുമതലയെന്നും ബസവരാജുവിന്റെ മൊഴിയില്‍ പറയുന്നു. അറസ്റ്റിലായ ദിവസം വൈകീട്ട് രന്യ റാവു തന്നെ ഫോണ്‍ വിളിച്ച് ദുബായില്‍ നിന്ന് എത്തിയ വിവരം അറിയിക്കുകയും പ്രോട്ടോകോള്‍ സഹായം തേടിയതായും ബസവരാജു പറഞ്ഞു. ഇതിനിടെ കേസുമായി ബന്ധപ്പെട്ട് ബെംഗളൂരു ഉള്‍പ്പടെ വിവിധ സ്ഥലങ്ങളില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് റെയ്ഡ് നടത്തി.

രന്യയുടെ രണ്ട് വീടുകളിലും കേസുമായി ബന്ധപ്പെട്ടവരുടെ വീടുകളിലുമാണ് ഇഡിയുടെ പരിശോധന. നടിക്കെതിരെ കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരം കേസ് എടുത്തതായി ഇഡി വൃത്തങ്ങള്‍ അറിയിച്ചു. സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട വ്യക്തികള്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, രാഷ്ട്രീയ പ്രമുഖര്‍ തുടങ്ങിയവരുടെ പങ്കും വരുമാനവും കണ്ടെത്തുകയാണ് അന്വേഷണത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് ഇഡി ഉദ്യോഗസ്ഥര്‍ പറഞ്ഞു.

TAGS:
SUMMARY: Investigation reveals dgps involvement in gold smuggling case


Post Box Bottom AD3 S majestic
Post Box Bottom 6  FLY TECH
Post Box Bottom AD08  Synoms

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം




ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.


No tags for this post.
Leave a comment
error: Content is protected !!