അനധികൃത സ്വത്ത് സമ്പാദനം; സർക്കാരുദ്യോഗസ്ഥരുടെ വസതികളിൽ ലോകായുക്ത റെയ്ഡ്


ബെംഗളൂരു : അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ വിവിധ ഇടങ്ങളിലെ എട്ട് സർക്കാരുദ്യോഗസ്ഥരുടെ വസതികളിലും ഓഫീസുകളിലും ലോകായുക്ത പോലീസ് റെയ്ഡ് നടത്തി. ബെംഗളൂരു, കോലാർ, കലബുറഗി, തുമകൂരു, വിജയപുര, ദാവണഗരെ, ബാഗൽകോട്ട് എന്നീ ജില്ലകളിലായി 40 ലധികം സ്ഥലങ്ങളിലാണ് റെയ്ഡ് നടത്തിയത്. സ്വർണാഭരണങ്ങൾ, പണം, വിലപിടിപ്പുള്ള വസ്തുക്കൾ, ആഡംബരവാഹനങ്ങൾ, വീടുകൾ, വ്യാജരേഖകൾ എന്നിവയടക്കം  36.5 കോടി രൂപയുടെ അനധികൃത സ്വത്തുക്കള്‍ കണ്ടെത്തിയതായി ലോകായുക്ത എസ്.പി. എം.എസ്. കൗലാപുരെ പറഞ്ഞു.

ദാവണഗരെ ജില്ലാ ഫുഡ് സേഫ്റ്റി ആൻഡ് ക്വാളിറ്റി യൂണിറ്റ് സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസർ ജി.എസ്. നാഗരാജുവുമായി ബന്ധപ്പെട്ട അഞ്ചിടങ്ങളിൽ റെയ്ഡ് നടത്തി .നാഗരാജുവിന്റെ എസ്. നിജലിംഗപ്പ ലേഔട്ടിലെ വീട്, പിതാവ് ഷൺമുഖപ്പയുടെ വീട്, ഫാം ഹൗസ്, ഓഫീസ്, നാഗരാജുവിന്റെ കുടുംബം നടത്തുന്ന സഹകരണ സൊസൈറ്റിയുടെ ഓഫീസ് എന്നിവിടങ്ങളിലാണ് റെയ്ഡ് നടന്നത്.

ബെംഗളൂരുവിലെ പഞ്ചായത്ത് രാജ് എഞ്ചിനീയറിംഗ് വകുപ്പിലെ ചീഫ് എഞ്ചിനീയർ ടി.ഡി. നഞ്ജുണ്ടപ്പ, ബി.ബി.എം.പി. ക്വാളിറ്റി കൺട്രോൾ ആൻഡ് ക്വാളിറ്റി അഷുറൻസ് എക്സിക്യുട്ടീവ് എൻജിനീയർ എച്ച്.ബി. കലേശപ്പ, കോലാർ അസിസ്റ്റന്റ് എക്സിക്യുട്ടീവ് എൻജിനീയർ ജി. നാഗരാജ്, കലബുറഗി പ്രോജക്ട് ഇംപ്ലിമെന്റേഷൻ യൂണിറ്റ് ഉദ്യോഗസ്ഥൻ ജഗനാഥ്, തുമകൂരു തവർകെരെ പ്രൈമറി ഹെൽത്ത് സെന്റർ ചീഫ് മെഡിക്കൽ ഓഫീസർ ജോ പി. ജഗദീഷ്, ബാഗൽകോട്ട് പഞ്ചായത്ത് രാജ് എൻജിനീയറിങ് വിഭാഗം ഫസ്റ്റ് ഡിവിഷൻ അസിസ്റ്റന്റ് മാലപ്പ സബണ്ണ ദുർഗദ, വിജയപുര ഹൗസിങ് ബോർഡ് ഉദ്യോഗസ്ഥൻ ശിവാനന്ദ ശിവശങ്കർ കെംഭവി എന്നിവരുടെ വസതികളിലും റെയ്ഡ് നടന്നു.


TAGS :
SUMMARY : Lokayukta raids residences of government officials in Karnataka for illegal wealth acquisition


Post Box Bottom AD3 S majestic
Post Box Bottom 6  FLY TECH
Post Box Bottom AD08  Synoms

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം




ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.


No tags for this post.
Leave a comment
error: Content is protected !!