മ്യാൻമര്‍ ഭൂകമ്പം; മരിച്ചവരുടെ എണ്ണം 1644 കടന്നു, കെട്ടിടങ്ങൾക്കുള്ളിൽ കുടുങ്ങി നിരവധിപേർ


ബാങ്കോക്ക്: മ്യാൻമറിൽ‌ ഭൂചലനത്തിൽ മരിച്ചവരുടെ എണ്ണം 1644 കടന്നു. 3408 പേർക്ക് പരുക്കേറ്റു. വെള്ളയാഴ്ച സെൻട്രൽ‌ മ്യാൻമറിലെ സാ​ഗിം​ഗ് ന​ഗരത്തിന്റെ വടക്ക് പടിഞ്ഞാറ് ഭാ​ഗത്ത് 7.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം രാജ്യത്ത് വലിയ നാശനഷ്ടമാണ് ഉണ്ടാക്കിയത്.  ഭൂകമ്പത്തിൽ റോഡുകളും കെട്ടിടങ്ങളും തകർന്നത്  രക്ഷാപ്രവർത്തനങ്ങൾക്ക് വലിയ വെല്ലുവിളിയായിട്ടുണ്ട്.

മ്യാൻമറിലെ 16,000 ഇന്ത്യക്കാർ സുരക്ഷിതരാണെന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചു. മ്യാൻമറിന് സഹായവുമായി ദുരിതാശ്വാസ സാമിഗ്രികളുമായി ഇന്ത്യയുടെ രണ്ട് വിമാനങ്ങൾ കൂടി ലാൻഡ് ചെയ്തു.

15 ടൺ ദുരിതാശ്വാസ സാമ​ഗ്രികളാണ് മ്യാന്റിലെത്തിച്ചത്. 80 അ​ഗ എൻ ഡി ആർ എഫ് സംഘം രക്ഷാപ്രവർത്തനത്തിൽ പങ്കാളികളാകും. കരസേനയുടെ ഫീൽഡ് ആശുപത്രി സംഘവും എത്തും. ആറ് വനിത ഡോക്ടർമാരും സംഘത്തിലുണ്ട്. ആംബുലൻസുകളും ശസ്ത്രക്രിയയ്ക്കും എക്സറേയ്ക്കുള്ള സൗകര്യങ്ങളും കരസേന എത്തിക്കും. ആവശ്യമായ എല്ലാ സഹായവും പ്രധാനമന്ത്രി വാ​ഗ്ദാനം ചെയ്തെന്ന് സേന ഉദ്യോ​ഗസ്ഥരുടെ സന്നിധ്യത്തിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ വിദേശകാര്യവക്താവ് രൺധീർ ജയ്സ്വാൾ അറിയിച്ചു. മ്യാൻമറിലെ പതിനാറായിരത്തോളം ഇന്ത്യക്കാരുമായി സമ്പർക്കത്തിലാണെന്നും എല്ലാവരും സുരക്ഷിതരാണെന്നും ഇന്ത്യൻ എം ബ സി അറിയിച്ചു. ഇതുവരെ ആകെ അയച്ചത് 137 ടണ്ണാണ് . ഇന്ത്യയിൽ നിന്ന് മ്യാൻമറിലേക്ക് ആവശ്യാനുസരണം കൂടുതൽ സഹായം എത്തിക്കും.

TAGS : |
SUMMARY : Myanmar Earthquake; The death toll has crossed 1644, with many trapped inside buildings

 


Post Box Bottom AD3 S majestic
Post Box Bottom 6  FLY TECH
Post Box Bottom AD08  Synoms

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം




ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.


No tags for this post.
Leave a comment
error: Content is protected !!