ഓസ്കാര്‍ 2025; മികച്ച നടന്‍ എഡ്രിയാന്‍ ബ്രോഡി, നടി മെെക്കി മാഡിസണ്‍, സിനിമ അനോറ

97-ാമത് ഓസ്‌കാര്‍ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. മികച്ച നടനുള്ള ഓസ്‌കാര്‍ സ്വന്തമാക്കി എഡ്രിയാന്‍ ബ്രോഡി. ദ ബ്രൂട്ടലിസ്റ്റ് എന്ന ചിത്രത്തിലൂടെയാണ് താരം പുരസ്‌കാരം നേടിയത്. എഡ്രിയാന്‍ ബ്രോഡിയുടെ രണ്ടാം ഓസ്കാർ ആണിത്. മികച്ച നടിക്കുള്ള പുരസ്‌കാരം നേടിയത് മൈക്കി മാഡിസണ്‍. അനോറ എന്ന ചിത്രത്തിലൂടെയാണ് മൈക്കി പുരസ്‌കാരം നേടിയത്.
അതേസമയം മികച്ച സിനിമയ്ക്കുള്ള ഓസ്‌കാര്‍ അനോറ നേടി. അഞ്ച് ഓസ്‌കാറുകളാണ് അനോറ നേടിയത്. ഷോണ്‍ ബേക്കര്‍ സംവിധാനം ചെയ്ത ചിത്രമാണ് അനോറ. ചിത്രത്തിലൂടെ ഷോണ്‍ ബേക്കർ മികച്ച സംവിധായകന്‍, മികച്ച തിരക്കഥ, മികച്ച എഡിറ്റിംഗ് എന്നീവയും നേടിയത്. മികച്ച സഹനടനുള്ള പുരസ്കാരം കീറന്‍ കല്‍ക്കിന്‍ സ്വന്തമാക്കി. സോയി സല്‍ദാനയാണ് മികച്ച സഹനടി.
അതേസമയം, മികച്ച സംഗീതസംവിധായകനുള്ള പുരസ്കാരം ദ ബ്രൂട്ട്ലിസ്റ്റ് എന്ന ചിത്രത്തിലെ സംഗീതത്തിന് ഡാനിയല്‍ ബ്ലൂംബെര്‍ഗ് സ്വന്തമാക്കി. മികച്ച ഛായാഗ്രഹണത്തിനുള്ള പുരസ്കാരവും “ദ ബ്രൂട്ടലിസ്റ്റിനാണ്. ലോല്‍ ക്രൗളിക്കാണ് പുരസ്കാരം. മികച്ച സഹനടനുള്ള അവാര്‍ഡ് കീറൻ കള്‍ക്കിന്‍ സ്വന്തമാക്കി. ചിത്രം: “ദ റിയല്‍ പെയിന്‍'. റോബര്‍ട്ട് ബ്രൗണി ജൂണിയറാണ് അവാര്‍ഡ് പ്രഖ്യാപിച്ചത്.
മികച്ച ആനിമേറ്റഡ് ചിത്രത്തിനുള്ള പുരസ്കാരം ഫ്ലോ എന്ന ചിത്രം നേടി. മികച്ച ആനിമേറ്റഡ് ഷോര്‍ട്ട് ഫിലിമിനുള്ള പുരസ്കാരം ഇറാനില്‍ നിന്നുള്ള ദ ഷാഡോ ഓഫ് സൈപ്രസ് എന്ന ചിത്രം സ്വന്തമാക്കി. മികച്ച വസ്ത്രാലങ്കാരത്തിനുള്ള ഓസ്കർ നേടുന്ന ആദ്യ കറുത്ത വർഗക്കാരനായി പോള്‍ ടേസ്‌വെല്‍ ചരിത്രം സൃഷ്ടിച്ചു. ദ സബ്സ്റ്റന്‍സ് മികച്ച മേയ്ക്കപ്പ് ഹെയര്‍ സ്റ്റെലിസ്റ്റ് അവാര്‍ഡ് കരസ്ഥമാക്കി.
TAGS : OSCAR
SUMMARY : Oscars 2025; Best Actor Adrien Brody, Actress Mekki Madison, Movie Anora



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.