വിദ്യാര്‍ഥിനിക്കുനേരെ നായ്ക്കുരണപ്പൊടി; പോലീസ് കേസെടുത്തു

കൊച്ചി: പത്താംക്ലാസുകാരിക്ക് നേരെ സഹപാഠികള്‍ നായ്ക്കുരണപ്പൊടി എറിഞ്ഞ സംഭവത്തില്‍ പോലീസ് കേസെടുത്തു. ജുവനൈല്‍ ജസ്റ്റീസ് നിയമപ്രകാരമാണ് കേസെടുത്തത്. തൃക്കാക്കര തെങ്ങോട് ഗവ. ഹൈസ്കൂളിലെ അധ്യാപകരെയും പെണ്‍കുട്ടിയുടെ സഹപാഠികളായ രണ്ട് പേരെയും പ്രതികളാക്കിയാണ് കേസെടുത്തത്.
കുട്ടിക്ക് മാനസിക പിന്തുണ നല്‍കിയില്ലെന്നതാണ് അധ്യാപകര്‍ക്കെതിരായ കുറ്റം. സഹപാഠികള്‍ നായ്ക്കുരണപ്പൊടി വിതറിയതിനെത്തുടർന്ന് കടുത്ത ആരോഗ്യ പ്രശ്നങ്ങളാണ് പത്താം ക്ലാസുകാരി നേരിടുന്നത്. അണുബാധയെത്തുടർന്ന് നടക്കാൻ പോലും കുട്ടി ബുദ്ധിമുട്ടുകയാണ്.
ഫെബ്രുവരി മൂന്നിന് ഐടി പരീക്ഷ കഴിഞ്ഞ് ക്ലാസ്മുറിയിലെത്തിയപ്പോള്‍ സഹപാഠികള്‍ കുട്ടിയുടെ ശരീരത്തില്‍ നായ്ക്കുരണച്ചെടിയുടെ കായ് ഇട്ടുവെന്നാണ് പരാതി. നായ്ക്കുരണപ്പൊടി സ്വകാര്യ ഭാഗങ്ങളിലടക്കം പുരണ്ടിരുന്നു. ഏറെ നേരം കഴിഞ്ഞാണ് അധ്യാപകർ വിവരമറിഞ്ഞത്. കുട്ടിയുടെ അമ്മയെ അറിയിച്ചപ്പോള്‍ അമ്മ മറ്റൊരു വസ്ത്രവുമായി സ്കൂളിലെത്തിയാണ് കുട്ടിയെ ആശുപത്രിയില്‍ കൊണ്ടുപോയത്.
TAGS : LATEST NEWS
SUMMARY : Police register case against student for using dog pee powder



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.