കസ്റ്റഡിയിൽ നേരിട്ടത് ക്രൂരമർദനം; ഡിആർഐക്കെതിരെ ആരോപണവുമായി നടി രന്യ റാവു


ബെംഗളൂരു: ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ് ഉദ്യോഗസ്ഥർക്കെതിരെ ആരോപണവുമായി സ്വർണക്കടത്ത് കേസ് പ്രതിയും നടിയുമായ രന്യ റാവു രംഗത്ത്. കസ്റ്റഡിയിൽ താൻ കടുത്ത മാനസിക, ശാരീരിക പീഡനം നേരിട്ടതായി നടി വെളിപ്പെടുത്തി. ഉദ്യോഗസ്ഥർ തന്നെ പലതവണ മർദിച്ചെന്നും പട്ടിണിക്കിട്ടതായും ആരോപിച്ച രന്യ ബ്ലാങ്ക് പേപ്പറിൽ തന്നെ കൊണ്ട് ഒപ്പ് വെപ്പിച്ചതായും പറഞ്ഞു. ആരോപണങ്ങളുന്നയിച്ച് ഡിആർഐ അഡീഷണൽ ഡയറക്ടർക്ക് രന്യ കത്തയയ്ക്കുകയായിരുന്നു.

തന്നെ കള്ളക്കേസിൽ കുടുക്കിയതാണെന്നും, കേസിൽ താൻ നിരപരാധിയാണെന്നും രന്യ പറഞ്ഞു. ഐപിഎസ് ഓഫീസറുടെ വളർത്തുമകളും നടിയുമായ രന്യ ഈ മാസം ആദ്യമാണ് 12.56 കോടി വിലമതിക്കുന്ന സ്വർണക്കട്ടികളുമായി ബെംഗളൂരു വിമാനത്താവളത്തിൽ പിടിയിലാകുന്നത്. രഹസ്യവിവരത്തിന്റെയും നിരീക്ഷണങ്ങൾക്കും ഒടുവിൽ ഡിആർഐ ആണ് രന്യയെ പിടികൂടിയത്.

ബെംഗളൂരു പരപ്പന അഗ്രഹാര ജയിൽ ചീഫ് സൂപ്രണ്ട് മുഖേനയാണ് രന്യ ഡിആർഐ ഉദ്യോഗസ്ഥർക്കെതിരെ ആരോപണമുന്നയിച്ച് ഡിആർഐ അഡീഷണൽ ഡയറക്ടർക്ക് കത്തയച്ചിരിക്കുന്നത്. വിമാനത്തിനുള്ളിൽ വെച്ച് തന്നെ അറസ്റ്റ് ചെയ്തതായും വിശദീകരണം നൽകാൻ അവസരം നൽകാതെ ഡിആർഐ കസ്റ്റഡിയിലെടുത്തതായും രന്യ കത്തിൽ ആരോപിക്കുന്നുണ്ട്. കടുത്ത സമ്മർദ്ദത്തിന് വഴങ്ങി അറുപതോളം ടൈപ്പ് ചെയ്ത പേജുകളിലും 40 ശൂന്യമായ പേജുകളിലും ഒപ്പിടാൻ താൻ നിർബന്ധിതയായെന്നും രന്യ പറഞ്ഞു.

TAGS: |
SUMMARY: Ranya Rao alleges custodial torture by DRI officer, Slapped, forced to sign blank pages


Post Box Bottom AD3 S majestic
Post Box Bottom 6  FLY TECH
Post Box Bottom AD08  Synoms

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം




ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.


No tags for this post.
Leave a comment
error: Content is protected !!