ബെംഗളൂരുവിൽ അതിവേഗ ഡ്രോൺ ഡെലിവറി സേവനം ആരംഭിച്ച് സ്കൈ എയർ


ബെംഗളൂരു: ബെംഗളൂരുവിൽ അതിവേഗ ഡ്രോൺ ഡെലിവറി സേവനം ആരംഭിച്ച് ഹൈപ്പർലോക്കൽ ഡ്രോൺ ഡെലിവറി ശൃംഖലയായ സ്കൈ എയർ. അൾട്രാ ഫാസ്റ്റ് സർവീസ് ആണ് നഗരത്തിൽ ആരംഭിച്ചിരിക്കുന്നത്. ഇതോടെ ഗുരുഗ്രാമിന് ശേഷം അഡ്വാൻസ്ഡ് ഡ്രോൺ ലോജിസ്റ്റിക്സ് സേവനങ്ങൾ നടപ്പാക്കുന്ന ഇന്ത്യയിലെ രണ്ടാമത്തെ നഗരമായി ബെംഗളൂരു മാറി. കോണനകുണ്ടെ, കനകപുര റോഡ് എന്നിവിടങ്ങളിലാണ് ആദ്യഘട്ടത്തിൽ ഡ്രോൺ ഡെലിവറി ലഭിക്കുക.

ഓർഡർ ചെയ്ത് ഏഴു മിനുട്ടിനുള്ളിൽ സാധനങ്ങൾ വീടുകളിൽ എത്തും. ബ്ലൂഡാർട്ട്, ഡിടിഡിസി, ഷിപ്പ്രോക്കറ്റ്, ഇകോം എക്സ്പ്രസ് എന്നിവ തങ്ങളുടെ ഉപഭോക്താക്കളിൽ ഉൾപ്പെടുന്നുവെന്ന് സ്കൈ എയർ വക്താക്കൾ പറഞ്ഞു. നിലവിൽ, ഇ-കൊമേഴ്‌സ്, ക്വിക്ക്-കൊമേഴ്‌സ് എന്നിവയ്‌ക്കായുള്ള ഷിപ്പ്‌മെന്റുകൾ കമ്പനി കൈകാര്യം ചെയ്യുന്നുണ്ട്. ഉടൻ തന്നെ ഭക്ഷണ വിതരണം ആരംഭിക്കാനും കമ്പനി പദ്ധതിയിടുന്നുണ്ടെന്ന് സ്കൈ എയർ സ്ഥാപകനും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായ അങ്കിത് കുമാർ പറഞ്ഞു.

ഉയർന്ന ശേഷിയുള്ള പ്രവർത്തനങ്ങൾക്കായി രൂപകൽപ്പന ചെയ്‌തിരിക്കുന്ന സ്കൈ എയറിന്റെ മുൻനിര ഡെലിവറി ഡ്രോണായ സ്കൈ ഷിപ്പ് വൺ ആണ് സേവനം നൽകുന്നത്. ഡ്രോണിന് ഒരു യാത്രയ്ക്ക് 10 കിലോഗ്രാം വരെ വഹിക്കാൻ കഴിയും. ഭൂനിരപ്പിൽ നിന്ന് 120 മീറ്റർ ഉയരത്തിലാണ് ഇവ സഞ്ചരിക്കുക.

TAGS: |
SUMMARY: Skye Air introduces 7-minute drone delivery service in Bengaluru


Post Box Bottom AD3 S majestic
Post Box Bottom 6  FLY TECH
Post Box Bottom AD08  Synoms

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം




ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.


No tags for this post.
Leave a comment
error: Content is protected !!