അനിശ്ചിതത്വം അവസാനിച്ചു; സുനിത വില്യംസും ബുച്ച്‌ വില്‍മോറും 16ന് മടങ്ങും


ഒമ്പത് മാസമായി രാജ്യാന്തര ബഹിരാകാശ നിലയത്തില്‍ കുടുങ്ങികിടക്കുന്ന ഇന്ത്യന്‍ വംശജയായ ബഹിരാകാശ സഞ്ചാരി സുനിത വില്യംസ്, സഹ യാത്രികന്‍ ബുച്ച്‌ വില്‍മോര്‍ എന്നിവര്‍ ഈ മാസം 16ന് ഭൂമിയിലേക്ക് മടങ്ങും. ഇക്കാര്യം നാസ ഔദ്യോഗികമായി പ്രഖ്യാപിച്ചു. സ്‌പേസ് എക്‌സിന്റെ ക്രൂ 9 മിഷനിലാണ് ഇരുവരും മടങ്ങുന്നത്.

ഐഎസ്‌എസിലെ ദൗത്യം പൂര്‍ത്തിയാക്കി മടങ്ങുന്ന അമേരിക്കയുടെ നിക്ക് ഹോഗ്, റഷ്യയുടെ അലക്‌സാണ്ടര്‍ ഗോര്‍ബാനോവ് എന്നിവര്‍ക്കൊപ്പം ഇരുവരും യാത്ര തിരിക്കുമെന്നാണ് നാസ അറിയിച്ചത്. 2024 ജൂണില്‍ സ്റ്റാര്‍ലൈനര്‍ എന്ന സ്പേസ് ക്രാഫ്റ്റില്‍ ബഹിരാകാശ നിലയത്തില്‍ എത്തിയ ഇവരുടെ മടക്ക വാഹനത്തിന്റെ സാങ്കേതിക തകരാര്‍ മൂലമാണ് ജൂണ്‍ മുതല്‍ ബഹിരാകാശത്ത് കുടുങ്ങിയത്.

സ്റ്റാര്‍ലൈനറിന്റെ മനുഷ്യരെയും വഹിച്ചുള്ള ഐ എസ് എസിലേക്കുള്ള ആദ്യ പരീക്ഷണത്തിന്റെ ഭാഗമായി ജൂണ്‍ അഞ്ചിനാണ് ഇന്ത്യന്‍ വംശജയായ സുനിത വില്യംസും വില്‍മോറും ഭൂമിയില്‍ നിന്ന് പുറപ്പെട്ടത്. ജൂണ്‍ ഏഴിന് ഐ എസ് എസിലെത്തി ജൂണ്‍ 13 ന് മടങ്ങാനായിരുന്നു പദ്ധതി.

എന്നാല്‍ സ്റ്റാര്‍ലൈനര്‍ പേടകത്തിന്റെ ത്രസ്റ്ററുകള്‍ക്കുണ്ടായ തകരാറുകളും ഹീലിയം ചോര്‍ച്ചയും കാരണം മടക്കം വൈകി. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ സ്റ്റാര്‍ലൈന്‍ ബഹിപരാകാശ പേടകം ഇവരില്ലാതെയാണ് മടങ്ങിയത്. ക്രൂ സ്പേസ് ട്രാന്‍സ്പോര്‍ട്ടേഷന്‍ നാസയുടെ കൊമേഴ്സ്യല്‍ ക്രൂ പ്രോഗ്രാമുമായി സഹകരിച്ച്‌ ബോയിംഗ് വികസിപ്പിച്ച പുനരുപയോഗിക്കാവുന്ന ബഹിരാകാശ പേടകമായാണ് സ്റ്റാര്‍ലൈന്‍ പദ്ധതിയിട്ടത്.

ഔദ്യോഗികമായി സി എസ് ടി 100 എന്നാണ് അറിയപ്പെടുന്നത്. രാജ്യാന്തര ബഹിരാകാശ നിലയത്തിലേക്കും മറ്റ് താഴ്ന്ന ഭൂമിയുടെ ഭ്രമണപഥ ലക്ഷ്യങ്ങളിലേക്കും ജീവനക്കാരെ എത്തിക്കുന്നതിനായിരുന്നു സ്റ്റാര്‍ ലൈന്‍ രൂപകല്പന ചെയ്തത്. ഭൂമിയിലേക്ക് തരികെ എത്തുമ്പോൾ സുനിത വില്യംസിനും വില്‍മോറിനും ശാരീരികമായ ചില പ്രശ്നങ്ങള്‍ നേരിടേണ്ട വരാന്‍ ആണ് സാധ്യത.

ദീര്‍ഘകാലം ബഹിരാകാശത്ത് ചെലവഴിച്ച ശേഷം മടങ്ങിയെത്തുമ്പോൾ ഇരുവരുടെയും ആരോഗ്യസ്ഥിതിക്ക് പ്രധാന്യം കൊടുക്കേണ്ടത് വളരെ പ്രധാനപ്പെട്ടതാണ്. ബഹിരാകാശത്ത് നിന്ന് തിരിച്ചെത്തുമ്പോൾ ഭൂമിയുടെ ഗുരുത്വാകര്‍ഷണവുമായി പൊരുത്തപ്പെട്ടുപോവുക എന്നത് പ്രധാനമാണ്. ഈ സമയത്ത് ഒരു പെന്‍സില്‍ ഉയര്‍ത്തുന്നത് പോലും കഠിനമായി തോന്നുമെന്നാണ് പറയുന്നത്.

TAGS :
SUMMARY : Uncertainty is over; Sunita Williams and Butch Wilmore will return on the 16th


Post Box Bottom AD3 S majestic
Post Box Bottom 6  FLY TECH
Post Box Bottom AD08  Synoms

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം




ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.


No tags for this post.
Leave a comment
error: Content is protected !!