കമ്പനി വെബ്‌സൈറ്റില്‍ കുറിപ്പെഴുതി ടെക്കി ജീവനൊടുക്കി; ഭാര്യയാണ് ഉത്തരവാദിയെന്ന് ആരോപണം

ജോലി ചെയ്യുന്ന കമ്പനിയുടെ വെബ്സൈറ്റിൽ ആത്മഹത്യ കുറിപ്പെഴുതി യുവാവ് ജീവനൊടുക്കി. മുംബൈയിലെ സഹാറ ഹോട്ടലിൽ കഴിഞ്ഞ വെള്ളിയാഴ്ചയാണ് സംഭവം. 41കാരനായ നിഷാന്ത് ത്രിപാഠിയെന്ന ഐ.ടി ജീവനക്കാരനാണ് ആത്മഹത്യ ചെയ്തത്. തന്‍റെ മരണത്തിനുത്തരവാദി ഭാര്യയും അവരുടെ അമ്മായിയും ആണെന്ന് യുവാവ് അപ്‌ലോഡ് ചെയ്ത ആത്മഹത്യ കുറിപ്പിൽ ആരോപിക്കുന്നതായി പോലീസ് പറഞ്ഞു.
സംഭവത്തില്‍ നിഷാന്തിന്റെ ഭാര്യ അപൂര്‍വ പരീഖ്, അമ്മായി പ്രാര്‍ത്ഥന മിശ്ര എന്നിവര്‍ക്കെതിരെ പോലീസ് കേസെടുത്തു. നിഷാന്തിന്റെ മാതാവും സാമൂഹ്യപ്രവര്‍ത്തകയുമായ നീലം ചതുര്‍വേദി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ആത്മഹത്യ പ്രേരണക്കാണ് പോലീസ് കേസെടുത്തിരിക്കുന്നത്.
മൂന്ന് ദിവസം മുമ്പാണ് യുവാവ് ഹോട്ടലില്‍ മുറിയെടുത്തത്. ആത്മഹത്യക്ക് മുമ്പ് മുറിയുടെ വാതിലില്‍ ‘ഡു നോട്ട് ഡിസ്റ്റര്‍ബ്' സൈന്‍ വെച്ചിരുന്നു. ഏറെക്കഴിഞ്ഞും വിവരമില്ലാത്തതിനെ തുടര്‍ന്ന് മാസ്റ്റര്‍ കീ ഉപയോഗിച്ച് മുറി തുറന്ന ഹോട്ടല്‍ ജീവനക്കാരന്‍ യുവാവിനെ ജീവനൊടുക്കിയ നിലയില്‍ കാണുകയായിരുന്നു. ഇതിന് പിന്നാലെ പോലീസിനെ വിവരമറിയിക്കുകയായിരുന്നു. പാസ്‌വേര്‍ഡ് ഉപയോഗിച്ച് ലോക്ക് ചെയ്ത നിലയിലാണ് ആത്മഹത്യ കുറിപ്പുള്ളത്.
‘നിങ്ങള്‍ ഇത് വായിക്കുമ്പോഴേക്കും ഞാന്‍ പോയിരിക്കും. ഈ അവസാന നിമിഷങ്ങളില്‍ സംഭവിച്ച കാര്യങ്ങളോര്‍ത്ത് ഞാന്‍ നിന്നെ വെറുക്കപ്പെടേണ്ടതാണ്. എന്നാല്‍ നിന്നോടുള്ള ഇഷ്ടം അറിയിക്കുകയാണ്. നിനക്ക് വാക്കുതന്നതുപോലെ അന്നും ഇന്നും നിന്നെ ഞാന്‍ അത്രമേല്‍ ഇഷ്ടപ്പെടുന്നു. ഞാന്‍ അനുഭവിച്ച എല്ലാ പ്രശ്‌നങ്ങളും എന്റെ അമ്മക്കറിയാം. നീയും പ്രാര്‍ത്ഥന ആന്റിയും എന്റെ മരണത്തിന് ഉത്തരവാദികളാണ്. അമ്മയുടെ അടുത്ത് പോകരുതെന്ന് ഞാന്‍ നിങ്ങളോട് അഭ്യര്‍ത്ഥിക്കുന്നു. അവരെ ജീവിക്കാന്‍ അനുവദിക്കണം'., യുവാവിന്റെ ആത്മഹത്യ കുറിപ്പിങ്ങനെയാണ്.
തന്‍റെ മകന്‍റെ മരണത്തോടെ താൻ ജീവിക്കുന്ന മൃതശരീരമായെന്ന് നീലം ചതുര്‍വേദി ഫേസ്ബുക്കിൽ കുറിച്ചു. തന്റെ ശേഷക്രിയകൾ ചെയ്യേണ്ട മകന്‍റെ മൃതദേഹം താൻ സംസ്കരിക്കേണ്ടി വന്നിരിക്കുന്നു. മകനുവേണ്ടി അവന്‍റെ ഇളയ സഹോദരി കർമങ്ങൾ ചെയ്തു. ഈ വലിയ പ്രതിസന്ധിയിൽനിന്ന് കരകയറാനുള്ള മനോധൈര്യം ഞങ്ങൾക്ക് നൽകൂ എന്നും അവർ കുറിച്ചു.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. സമ്മര്‍ദ്ദങ്ങള്‍ അതിജീവിക്കാന്‍ സാധിച്ചേക്കില്ലെന്ന ആശങ്കയുണ്ടാകുമ്പോള്‍ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, ഹെൽപ്‌ലൈൻ നമ്പർ: 1056, 0471-2552056)
TAGS : DEATH | MUMBAI
SUMMARY : Techie commits suicide by writing a note on company website; wife accused of being responsible



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.