നൈജറിൽ പള്ളിയിൽ ഭീകരാക്രമണം; 44 മരണം, 13 പേർക്ക് പരുക്ക്

നൈജര്‍: തെക്കുപടിഞ്ഞാറൻ നൈജറിൽ പള്ളിയിൽ ഉണ്ടായ ആക്രമണത്തിൽ 44 പേർ മരിക്കുകയും 13 പേർക്ക് ഗുരുതരമായി പരുക്കേൽക്കുകയും ചെയ്തതായി നൈജർ പ്രതിരോധ മന്ത്രാലയം അറിയിച്ചു. കൊക്കോറോയിലെ ഗ്രാമീണ അതിര്‍ത്തി പട്ടണത്തിലെ ഫാംബിറ്റ ക്വാര്‍ട്ടറിലാണ് ഇന്നലെ സായുധാക്രമണം നടന്നത്.
റമദാനിലെ ജുമുഅ പ്രാര്‍ഥനയില്‍ പങ്കെടുക്കുന്നതിനിടെയാണ് ആക്രമണമുണ്ടായതെന്ന് നൈജര്‍ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ക്രൂരതയോടെ കൂട്ടക്കൊല നടത്താന്‍ കനത്ത ആയുധധാരികളായ ഭീകരര്‍ പള്ളി വളഞ്ഞെന്നും അക്രമികള്‍ ഒരു പ്രാദേശിക മാര്‍ക്കറ്റിനും വീടുകള്‍ക്കും തീയിട്ടുവെന്നും മന്ത്രാലയം വിശദീകരിച്ചു. ആക്രമണത്തെ തുടര്‍ന്ന് നൈജറില്‍ സര്‍ക്കാര്‍ മൂന്ന് ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു.
അതേസമയം ആക്രമണത്തിന്റെ ഉത്തരവാദിത്വം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല. എന്നാല്‍ ഐ എസ് ഐ എസുമായും അല്‍ ഖ്വൈദയുമായും ബന്ധമുള്ള പശ്ചിമാഫ്രിക്കയിലെ തീവ്രവാദ സംഘടനയാണ് ആക്രമണത്തിന്റെ പിന്നിലെന്നാണ് സൂചന.
2012ലെ കലാപത്തിന് ശേഷം വടക്കന്‍ മാലിയിലെ പ്രദേശങ്ങള്‍ പിടിച്ചെടുത്ത അല്‍ ഖ്വൈദ, ഐ എസ് ഐ എസ് സായുധ ഗ്രൂപ്പുകളുമായി ബന്ധമുള്ള സായുധധാരികളുടെ സാന്നിധ്യമുള്ള പശ്ചിമാഫ്രിക്കയിലെ സഹേല്‍ മേഖലയില്‍ സമീപ വര്‍ഷങ്ങളില്‍ അക്രമം വര്‍ധിച്ചിരുന്നു. ഇത് അയല്‍രാജ്യമായ നൈജറിലേക്കും ബുര്‍ക്കിന ഫാസോയിലേക്കും അടുത്തിടെ ടോഗോ, ഘാന തുടങ്ങിയ തീരദേശ പശ്ചിമാഫ്രിക്കന്‍ രാജ്യങ്ങളുടെ വടക്കന്‍ ഭാഗത്തേക്കും വ്യാപിക്കുകയായിരുന്നു. തീവ്രവാദികൾ പട്ടണങ്ങൾ, ഗ്രാമങ്ങൾ, സൈനിക, പൊലീസ് കേന്ദ്രങ്ങൾ, സൈനിക വാഹനവ്യൂഹങ്ങൾ എന്നിവ ആക്രമിച്ച് ലക്ഷക്കണക്കിന് ആളുകൾ കൊല്ലപ്പെടുകയും ലക്ഷക്കണക്കിന് ആളുകൾ കുടിയിറക്കപ്പെടുകയും ചെയ്തിട്ടുണ്ട്. 2020 നും 2023 നും ഇടയിൽ മാലിയിലും ബുർക്കിന ഫാസോയിലും രണ്ട് തവണ ഭരണ അട്ടിമറികളും നൈജറിൽ ഒരു തവണ ഭരണ അട്ടിമറിയും നടന്നിടുണ്ട്. തിരഞ്ഞെടുപ്പ് നടത്താൻ പ്രാദേശിക, അന്തർദേശീയ സമ്മർദ്ദങ്ങൾ ഉണ്ടായിരുന്നിട്ടും, ഈ മൂന്ന് രാജ്യങ്ങളും സൈനിക ഭരണത്തിലാണ്.
TAGS : TERROR ATTACK | NIGER
SUMMARY : Terrorist attack on mosque in Niger; 44 dead, 13 injured



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.