സിപിഐഎം സംസ്ഥാന സമ്മേളനത്തിന് കൊല്ലത്ത് ഇന്ന് പതാക ഉയരും, പ്രതിനിധി സമ്മേളനം നാളെ മുതൽ

കൊല്ലം: സിപിഐഎം സംസ്ഥാന സമ്മേളനത്തിന് ഇന്ന് കൊല്ലത്ത് കൊടിയേറും കയ്യൂർ, വയലാർ, ശൂരനാട് എന്നിവിടങ്ങളിലെ രക്തസാക്ഷി കുടീരങ്ങളിൽനിന്ന് തുടങ്ങിയ പതാക, ദീപശിഖ, കൊടിമര ജാഥകൾ ബുധനാഴ്ച അഞ്ചിന് പൊതുസമ്മേളന നഗരിയായ ആശ്രാമം മൈതാനത്തെ സീതാറാം യെച്ചൂരി നഗറിൽ എത്തിച്ചേരും. പൊളിറ്റ് ബ്യൂറോ കോ-ഓർഡിനേറ്റർ പ്രകാശ് കാരാട്ട് സമ്മേളനം ഉദ്ഘാടനം ചെയ്യും.
നാളെ മുതൽ 9വരെ സി.കേശവൻ മെമ്മോറിയൽ ടൗൺ ഹാളിൽ (കോടിയേരി ബാലകൃഷ്ണൻ നഗർ) പ്രതിനിധി സമ്മേളനം നടക്കും. പൊളിറ്റ് ബ്യൂറോ അംഗങ്ങളായ എം.എ.ബേബി, ബി.വി.രാഘവലു, വൃന്ദാകാരാട്ട്, സുഭാഷിണി അലി, അശോക് ധൗളെ, എ.വിജയരാഘവൻ തുടങ്ങിയവർ സമ്മേളനത്തിൽ ആദ്യവസാനം പങ്കെടുക്കും. സംസ്ഥാനത്തെ 5.64ലക്ഷം പാർട്ടി അംഗങ്ങളെ പ്രതിനിധീകരിച്ച് 486 പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുക്കും.
30 വർഷങ്ങൾക്ക് ശേഷമാണ് ഇതിഹാസ സമരങ്ങളുടെ മണ്ണായ കൊല്ലത്ത് സിപിഐഎം സംസ്ഥാന സമ്മേളനം നടക്കുന്നത്. മൂന്ന് വർഷത്തെ പ്രവർത്തനം വിലയിരുത്തുന്ന രാഷ്ട്രീയ-സംഘടനാ റിപ്പോർട്ടിനൊപ്പം സംസ്ഥാനത്തിന്റെ ഭാവിവികസനം സംബന്ധിച്ച കാഴ്ചപ്പാട് അവതരിപ്പിക്കുന്ന രേഖ ഇത്തവണത്തെ സമ്മേളനത്തെ ശ്രദ്ധേയമാക്കും.. എറണാകുളം സമ്മേളനം കൈക്കൊണ്ട തീരുമാനങ്ങൾ എത്രമാത്രം പ്രാവർത്തികമായെന്ന വിലയിരുത്തലും കൊൽക്കത്ത പ്ളീനം തീരുമാനങ്ങൾ നടപ്പിലാക്കിയതിലുളള വിലയിരുത്തലും റിപോർട്ടിൻെറ ഭാഗമാണ്. റിപ്പോർട്ടിന്മേലുളള ചർച്ചയിൽ സർക്കാരിനെപ്പറ്റി ഉയരുന്ന അഭിപ്രായങ്ങളും നിർദ്ദേശങ്ങളും പ്രത്യേകം ശ്രദ്ധിക്കപ്പെടും. കഴിഞ്ഞ സംഘടനാകാലയളവിലെ രാഷ്ട്രീയ, സംഘടനാകാര്യങ്ങളുടെ പരിശോധനയ്ക്കൊപ്പം തുടർഭരണവും സമ്മേളനത്തിന്റെ പ്രധാന ലക്ഷ്യങ്ങളിലൊന്നാണ്. ഇതിനായി ‘നവകേരളത്തിനായി പുതുവഴികൾ' എന്ന രണ്ടാം നവകേരള രേഖ മുഖ്യമന്ത്രി അവതരിപ്പിക്കും.
TAGS : 24TH PARTY CONGRESS CPIM
SUMMARY : The flag for the CPIM state conference will be hoisted in Kollam today, the delegate conference will begin tomorrow.



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.