വിഷു-ഈസ്റ്റർ യാത്രാ തിരക്ക്; ബെംഗളൂരുവില്‍ നിന്നും സ്പെഷ്യൽ സർവീസ് പ്രഖ്യാപിച്ച് കേരള ആർടിസി

ബെംഗളൂരു: വിഷു – ഈസ്റ്റർ ആഘോഷങ്ങളുടെ ഭാഗമായുള്ള യാത്രാ തിരക്ക് പരിഗണിച്ച് ബെംഗളൂരുവിൽ നിന്നും കേരളത്തിലേക്ക് കൂടുതൽ സ്പെഷ്യൽ സർവീസ് പ്രഖ്യാപിച്ച് കേരള ആർടിസി. പതിവു സർവീസുകൾക്ക് പുറമെ കണ്ണൂർ – 2, കോഴിക്കോട്- 3, തൃശ്ശൂർ – 1, എറണാകുളം-2, കോട്ടയം – 1, തിരുവനന്തപുരം – 1 എന്നിങ്ങനെയാണ് സർവീസ് ഏർപ്പെടുത്തിയത്. ഇതിന് പുറമെ അടൂർ, കൊട്ടാരക്കര, പുനലൂർ, കൊല്ലം, ചേർത്തല ഹരിപ്പാട് എന്നിവിടങ്ങളിലേക്കും ഇത്തവണ സ്പെഷ്യൽ ബസ് ഏർപ്പെടുത്തിയിട്ടുണ്ട്. ഏപ്രിൽ 8 മുതൽ 22 വരെയാണ് സർവീസ് നടത്തുക.
കൂടുതൽ വിവരങ്ങൾക്ക്: https://onlineksrtcswift.com/