ഇന്ത്യയിൽ ഉൾപ്പെടെ പണിമുടക്കി എക്സ്; പരാതിയുമായി ഉപയോക്താക്കൾ

സാന്‍ഫ്രാന്‍സിസ്കോ: ഇലോൺ മസ്കിന്റെ ഉടമസ്ഥതയിലുള്ള മൈക്രോബ്ലോഗിങ് പ്ലാറ്റ്ഫോമായ ‘എക്സ്' ഇന്ത്യയുൾപ്പടെ വിവിധ രാജ്യങ്ങളിൽ പണിമുടക്കി. എക്സ് ഉപയോക്താക്കൾക്ക് പേജ് ലോഡ് ചെയ്യാനും പോസ്റ്റു ചെയ്യാനും കഴിയുന്നില്ലെന്നാണ് ഓൺലൈൻ സേവനങ്ങൾ നിരീക്ഷിക്കുകയും സാങ്കേതിക തകരാറുകൾ ആഗോള തലത്തിൽ ട്രാക്ക് ചെയ്യുകയും ചെയ്യുന്ന ഡൗൺ ഡിറ്റക്ടറിന്റെ റിപ്പോർട്ട്.
ഇന്ത്യന്‍ സമയം തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് മൂന്നിനും രാത്രി ഒമ്പതിനും ഇടയിലാണ് യുഎസ്, ഇന്ത്യ, യുകെ, ഓസ്ട്രേലിയ, കാനഡ എന്നിവയുള്‍പ്പെടെ പ്രധാന രാജ്യങ്ങളിലെ ഉപയോക്താക്കൾക്ക് എക്സ് കിട്ടാതായത്. ലോകമെമ്പാടുമുള്ള 40,000ത്തിലധികം ഉപയോക്താക്കള്‍ സേവന തടസങ്ങള്‍ സംബന്ധിച്ച പരാതികള്‍ റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
അതേസമയം എക്സിനെതിരെ തുടര്‍ച്ചയായി വമ്പന്‍ ശക്തികള്‍ ആഗോള തലത്തില്‍ ആക്രമണം നടത്തുന്നെന്ന് ഇലോണ്‍ മസ്ക് ആരോപിച്ചു. ഈ അതിക്രമത്തിന് പിന്നില്‍ സംഘടിതമായ വലിയ ഏതെങ്കിലും ഗ്രൂപ്പോ അല്ലെങ്കില്‍ രാജ്യമോ ഉണ്ടാവാന്‍ സാധ്യതയുണ്ടെന്നും മസ്ക് പറഞ്ഞു. അക്രമണത്തിന് പിന്നില്‍ ആരാണെന്ന് അന്വേഷിച്ച് വരികയാണെന്നും മസ്ക് പറഞ്ഞു.
TAGS : X PLATFORM | ELON MUSK
SUMMARY : X suffers global outage, thousands affected



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.