10 കോടിയോളം വിലവരുന്ന ആമ്പർ ഗ്രിസുമായി മലയാളികൾ ഉൾപ്പെടെ 10 പേർ അറസ്റ്റിൽ


ബെംഗളൂരു: 10 കോടിയോളം വിലവരുന്ന 10.39 കിലോഗ്രാം ആമ്പർ ഗ്രിസുമായി (തിമിംഗിലവിസർജ്യം) മലയാളികളടക്കമുള്ള പത്തംഗസംഘത്തെ കുടക്‌ പോലീസ്‌ അറസ്റ്റ്‌ ചെയ്തു. കണ്ണൂർ, വയനാട്‌, തിരുവനന്തപുരം, കാസറഗോഡ് ജില്ലകളിലും കർണാടക ഭദ്രാവതി ജില്ലയിലുമുള്ളവരാണ്‌ അറസ്റ്റിലായത്. ഇവരില്‍ നിന്നും നോട്ടെണ്ണുന്ന രണ്ട്‌ യന്ത്രങ്ങളും പ്രതികൾ സഞ്ചരിച്ച രണ്ട്‌ കാറുകളും പോലീസ്‌ പിടികൂടി.

തിരുവനന്തപുരം മണിക്കൻപ്ലാവ്‌ ഹൗസിലെ ഷംസുദ്ദീൻ (45), തിരുവനന്തപുരം ബിമാപള്ളിയിലെ എം.നവാസ്‌ (54), പെരളശ്ശേരി വടക്കുമ്പാട്ടെ വി.കെ.ലതീഷ്‌ (53), മണക്കായി ലിസനാലയത്തിലെ വി.റിജേഷ്‌ (40), വേങ്ങാട്‌ കച്ചിപ്പുറത്ത്‌ ഹൗസിൽ ടി.പ്രശാന്ത്‌ (52), കർണാടക ഭദ്രാവതിയിലെ രാഘവേന്ദ്ര (48), കാസറഗോഡ് കാട്ടിപ്പൊയിലിലെ ചൂരക്കാട്ട്‌ ഹൗസിൽ ബാലചന്ദ്ര നായിക്‌ (55), തിരുവമ്പാടി പുല്ലൻപാറയിലെ സാജു തോമസ്‌ (58), പെരളശ്ശേരി ‘ജ്യോത്‌സ്ന നിവാസിൽ' കെ.കെ.ജോബിഷ്‌ (33), പെരളശ്ശേരി ‘തിരുവാതിര നിവാസിൽ' എം.ജിജേഷ്‌ (40) എന്നിവരാണ് പിടിയിലായത്.

തിമിംഗിലവിസർജ്യ വില്പനയ്ക്കായി സംഘം കുടകിലെത്തിയെന്ന രഹസ്യവിവരത്തെത്തുടർന്ന്‌ വീരാജ്‌പേട്ട ഡിവൈഎസ്‌പി പി.അനൂപ്‌ മാദപ്പയുടെ നേതൃത്വത്തിലുള്ള സംഘം നടത്തിയ പരിശോധനയിലാണ് വീരാജ്‌പേട്ട ഹെഗ്ഗള ജങ്ഷനിൽനിന്ന് ഇവര്‍ പിടിയിലായത്‌.

TAGS : |
SUMMARY : 10 people including Malayalis arrested with amber grease (whale excrement) worth 10 crores


Post Box Bottom AD3 S majestic
Post Box Bottom 6  FLY TECH
Post Box Bottom AD08  Synoms

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം




ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.


No tags for this post.
Leave a comment
error: Content is protected !!