‘പ്രധാന നടൻ ലഹരി ഉപയോഗിച്ച്‌ സെറ്റില്‍ വച്ച്‌ മോശമായി പെരുമാറി’; വെളിപ്പെടുത്തലുമായി വിൻസി അലോഷ്യസ്


ലഹരി ഉപയോഗിച്ച്‌ ഒരു പ്രധാന നടൻ തന്നോട് മോശമായി പെരുമാറിയെന്ന് വെളിപ്പെടുത്തി നടി വിൻസി അലോഷ്യസ്. തന്റെ അറിവില്‍ ലഹരി ഉപയോഗിക്കുന്നവരുമായി ഇനി സിനിമയില്‍ സഹകരിക്കില്ലെന്ന പ്രസ്താവന സംബന്ധിച്ച്‌ വ്യക്തത വരുത്തുകയായിരുന്നു താരം. സമൂഹ മാധ്യമത്തിലുടെയാണ് നടി തനിക്കുണ്ടായ മോശം അനുഭവം വെളിപ്പെടുത്തിയത്.

ലഹരി ഉപയോഗിച്ച്‌ സെറ്റില്‍ വന്ന നടൻ പ്രശ്നമുണ്ടാക്കുകയും തന്നോടും സഹപ്രവർത്തകയായ മറ്റൊരു നടിയോടും മോശമായി പെരുമാറുകയും ചെയ്ത അനുഭവത്തിന്റെ പശ്ചാത്തലത്തിലാണ് ലഹരിവരുദ്ധ ക്യാമ്പയിനില്‍ അത്തരമൊരു നിലപാട് വ്യക്തമാക്കിയതെന്ന് വിൻസി തുറന്നുപറഞ്ഞു. ഞാൻ അഭിനയിച്ച സിനിമയിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ആർട്ടിസ്റ്റായിരുന്നു ലഹരി ഉപയോഗിച്ച്‌ പ്രശ്നമുണ്ടാക്കിയത്.

എന്റെ വസ്ത്രത്തിന്റെ ഷോള്‍ഡർ പോർഷനില്‍ ചെറിയ പ്രശ്നം വരികയും അത് ശരിയാക്കാൻ പോവുകയും ചെയ്തപ്പോള്‍ ആ ആർട്ടിസ്റ്റ് എന്റെയടുത്ത് വന്ന് പറഞ്ഞത് ഇതാണ്. ”ഞാൻ നോക്കട്ടെ ഞാനിത് ശരിയാക്കി തരാം” എല്ലാവരുടേയും മുന്നില്‍ വച്ച്‌ മോശമായി പെരുമാറിയപ്പോള്‍ തുടർന്ന് ആ സെറ്റില്‍ അയാള്‍ക്കൊപ്പം തുടരാൻ എനിക്ക് പ്രയാസമുണ്ടായി.

ഇതിനിടെ ഒരു സീൻ പ്രാക്ടീസ് ചെയ്യുന്നതിനിടെ അയാള്‍ വെള്ള നിറത്തിലുള്ള പൊടി തുപ്പുന്നത് കണ്ടു. വ്യക്തിജീവിതത്തില്‍ അയാളെന്ത് ചെയ്യുന്നുവെന്നത് വിഷയമല്ല, പക്ഷെ ജോലി സ്ഥലത്ത് ലഹരി ഉപയോഗിക്കുന്നത് മറ്റുള്ളവർക്ക് ഉപദ്രവകരമാണ്. അതെല്ലാം സഹിച്ച്‌ തുടർന്ന് ജോലി ചെയ്യാൻ പ്രയാസമായിരുന്നു. ആ ആർട്ടിസ്റ്റിനോട് സംവിധായകൻ പോയി സംസാരിക്കുകയും ചെയ്തു.

സിനിമയിലെ പ്രധാന കഥാപാത്രമാണ് ആ നടൻ ചെയ്തിരുന്നത് എന്നതിനാല്‍ സെറ്റിലുള്ള എല്ലാവരും ആ നടൻ കാരണം ബുദ്ധിമുട്ടുകയായിരുന്നു. കുറച്ചുദിവസം കൂടി മാത്രമേ എനിക്ക് ഷൂട്ട് ഉള്ളൂവെന്നതിനാല്‍ ചെയ്തു തീർക്കാൻ ഞാനും തീരുമാനിച്ചു. കടിച്ചുപിടിച്ച്‌ അഭിനയിച്ച്‌ തീർത്ത സിനിമയാണത്. നല്ലൊരു സിനിമയായിരുന്നു. പക്ഷെ ആ ആർട്ടിസ്റ്റില്‍ നിന്ന് ഞാൻ നേരിട്ടത് മോശമായ അനുഭവമാണ്. അതിന്റെ പേരിലാണ് അത്തരമൊരു പ്രസ്താവന. – വിൻസി പറഞ്ഞു.

TAGS :
SUMMARY : ‘The lead actor behaved badly on the set while intoxicated'; Vinci Aloysius reveals


Post Box Bottom AD3 S majestic
Post Box Bottom 6  FLY TECH
Post Box Bottom AD08  Synoms

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം




ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.


No tags for this post.
Leave a comment
error: Content is protected !!