സ്വകാര്യ ആശുപത്രിയില്‍ വ്യാജ ഡോക്‌ടറുടെ ഹൃദയശസ്ത്രക്രിയ; ജീവൻ നഷ്‍ടമായത് 7 പേര്‍ക്ക്

മധ്യപ്രദേശിലെ ദാമോ നഗരത്തിലെ സ്വകാര്യ ആശുപത്രിയില്‍ വ്യാജ ഡോക്ടറുടെ ഹൃദയശസ്ത്രക്രിയക്ക് വിധേയരായ 7 രോഗികള്‍ മരിച്ചു. ഒരു മാസത്തിനുള്ളിലാണ് 7 മരണങ്ങള്‍ റിപ്പോർട്ട് ചെയ്തത്. അതേസമയം, ഔദ്യോഗിക മരണസംഖ്യ 7 ആണെങ്കിലും യഥാർഥ എണ്ണം വളരെ കൂടുതലാണെന്ന് ചൈല്‍ഡ് വെല്‍ഫെയർ കമ്മിറ്റി ജില്ലാ പ്രസിഡന്‍റും അഭിഭാഷകനുമായ ദീപക് തിവാരി അവകാശപ്പെട്ടു.
ബ്രിട്ടനിലെ പ്രശസ്ത കാർഡിയോളജിസ്റ്റ് എൻ. ജോണ്‍ കെം ആണ് താനെന്ന് അവകാശപ്പെട്ടാണ് ഇയാള്‍ ക്രിസ്ത്യൻ മിഷനറി ആശുപത്രിയില്‍ കയറിക്കൂടിയത്. തുടർന്ന് നടത്തിയ അന്വേഷണത്തില്‍, ഇയാളുടെ യഥാർഥ പേര് നരേന്ദ്ര വിക്രമാദിത്യ യാദവ് എന്നാണെന്ന് കണ്ടെത്തുകയായിരുന്നു. തുടർന്ന് ഇയാള്‍ രോഗികള്‍ക്ക് ഹൃദയ ശസ്ത്രക്രിയ നടത്തി. ശസ്ത്രക്രിയയ്ക്ക് വിധേയരായ രോഗികള്‍ ഒരോരുത്തരായി പിന്നീട് മരിക്കുകയായിരുന്നു എന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
ഇയാള്‍ക്കെതിരേയുള്ള പരാതികള്‍ ഉയർന്നതോടെ, ജില്ലാ മജിസ്‌ട്രേറ്റ് സംഘം ആശുപത്രിയില്‍ എത്തി ഇയാളുടെ രേഖകള്‍ പിടിച്ചെടുത്തെന്നും ഇയാളുടെ പക്കല്‍ പ്രശസ്ത ബ്രിട്ടീഷ് ഡോക്ടറുടേതിന് സമാനമായ വ്യാജ രേഖകള്‍ കണ്ടെത്തുകയായിരുന്നു. ഇയാള്‍ക്കെതിരെ ഹൈദരാബാദില്‍ ഒരു ക്രിമിനല്‍ കേസുള്‍പ്പടെ ഇയാള്‍ക്കെതിരെ നിരവധി കേസുകളുണ്ടെന്ന് ദീപക് തിവാരി കൂട്ടിച്ചേർത്തു.
TAGS : LATEST NEWS
SUMMARY : 7 people lost their lives in a fake doctor's heart surgery at a private hospital



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.