കീം 2025; പരീക്ഷാ തീയതികൾ പ്രഖ്യാപിച്ചു

തിരുവനന്തപുരം: 2025അധ്യയന വർഷത്തെ കീം (കേരള എൻജിനീയറിങ്, ആർക്കിടെക്ചർ, മെ്ിക്കൽ എൻട്രൻസ് പ്രവേശന പരീക്ഷ) പരീക്ഷയുടെ തീയതികള്‍ പ്രഖ്യാപിച്ചു. എൻജിനീയറിങ് പരീക്ഷ ഏപ്രിൽ 23,25, 26, 27, 28 തീയതികളിൽ വൈകുന്നേരം 2 മുതൽ 5മണി വരെ നടക്കും. ഫാർമസി പ്രവേശന പരീക്ഷ 24, 29 തീയതികളിലായി നടക്കും. ഏപ്രിൽ 24ന് രാവിലെ 11.30 മുതൽ1 മണി വരെയാകും പരീക്ഷ. ഏപ്രിൽ 29 ലെ പരീക്ഷ 3: 30 മുതൽ 5 മണി വരെ ആയിരിക്കും.
ഔദ്യോഗിക വെബ്‌സൈറ്റില്‍ ബന്ധപ്പെട്ട വിജ്ഞാപനം വിശദമായി നല്‍കിയിട്ടുണ്ട്. പരീക്ഷയ്ക്ക് സെന്ററില്‍ രണ്ട് മണിക്കൂര്‍ മുന്‍പ് എത്തി റിപ്പോര്‍ട്ട് ചെയ്യണം. പരീക്ഷയുമായി ബന്ധപ്പെട്ട അപ്‌ഡേറ്റുകള്‍ അറിയാന്‍ ഔദ്യോഗിക വെബ്‌സൈറ്റ് നിരന്തരം സന്ദര്‍ശിക്കണമെന്ന് അധികൃതര്‍ അറിയിക്കുന്നു.
എഞ്ചിനീയറിംഗ്, ഫാർമസി പ്രവേശനത്തിനുള്ള പരീക്ഷയും യു.ജി മെഡിക്കൽ, കൃഷി, വനം, വെറ്ററിനറി, ഫിഷറീസ്, ആർക്കിടെക്ചർ കോഴ്സുകളിലേക്കുള്ള കേന്ദ്രീകൃത പ്രവേശന പ്രക്രിയ (CAP കൗൺസിലിംഗ്) എന്നിവ ഉൾപ്പെടുന്നതാണ് കീം പ്രവേശന പരീക്ഷ. ബിടെക്, ബിഫാം പ്രോഗ്രാമുകളിലേക്ക് പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാർഥികൾ കീം പ്രവേശന പരീക്ഷ എഴുതണം.
വിശദവിവരങ്ങള്‍ക്കായി ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിക്കാം: https://cee.kerala.gov.in/cee/index-ml.php



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.