നിലത്ത് വീണ ഭക്ഷണപ്പൊതികള്‍ വന്ദേഭാരതില്‍ വിതരണം ചെയ്യാന്‍ ശ്രമം; പരാതി നല്‍കി യാത്രക്കാര്‍

കൊച്ചി: താഴെവീണ ഭക്ഷണപ്പൊതികള്‍ ട്രെയിൻ യാത്രക്കാർക്ക് വിതരണം ചെയ്യാൻ ശ്രമം. തിരുവനന്തപുരം – കാസറഗോഡ് വന്ദേഭാരത് ട്രെയിനില്‍ ചൊവ്വാഴ്ച വൈകിട്ടാണ് സംഭവം. ട്രെയിന്‍ എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനില്‍ എത്തിയപ്പോഴായിരുന്നു സംഭവം നടന്നത്. സ്റ്റേഷനില്‍നിന്ന് ട്രെയിനിലേക്ക് ഭക്ഷണപ്പൊതികള്‍ കയറ്റുന്നതിനിടെ താഴെ വീണ് മിക്കതും തുറന്നുപോയി.
തുടർന്ന് ഇത് വിതരണത്തിനായി ട്രെയിനിലേക്ക് കയറുറ്റുകയായിരുന്നു. ഇത് ശ്രദ്ധയില്‍പ്പെട്ട യാത്രക്കാര്‍ വിവരം ട്രെയിനിലുളള ജീവനക്കാരെ അറിയിക്കുകയും റെയില്‍ മദദ് പോര്‍ട്ടലില്‍ പരാതിപ്പെടുകയുമായിരുന്നു. ഭക്ഷണം നേരത്തെ ബുക്ക് ചെയ്തവര്‍ക്ക് പകരം ഭക്ഷണം നല്‍കാമെന്ന് ജീവനക്കാര്‍ ഉറപ്പുനല്‍കിയതായാണ് വിവരം.
TAGS : VANDE BHARAT EXPRESS
SUMMARY : Passengers complain about attempts to distribute food packets that fell on the ground on Vande Bharat



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.