ബെംഗളൂരുവിലെ രണ്ടാമത്തെ വിമാനത്താവളം; സ്ഥലപരിശോധന റിപ്പോർട്ട് ഒരു മാസത്തിനുള്ളിൽ പൂർത്തിയാകും

ബെംഗളൂരു: ബെംഗളൂരുവിലെ രണ്ടാമത്തെ വിമാനത്താവളത്തിനായുള്ള സ്ഥലപരിശോധന സാധ്യത റിപ്പോർട്ട് എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ (എഎഐ) സംഘം സർക്കാരിന് സമർപ്പിക്കുമെന്ന് വ്യവസായ മന്ത്രി എം. ബി. പാട്ടീൽ അറിയിച്ചു. നിലവിൽ മൂന്ന് സ്ഥലങ്ങളാണ് വിമാനത്താവളത്തിനായി എഎഐ സംഘം പരിശോധിച്ചത്. എഎഐ ഓഫീസിലെ ഉദ്യോഗസ്ഥൻ വിക്രം സിങിന്റെ നേതൃത്വത്തിലാണ് സംഘം സ്ഥലപരിശോധന നടത്തിയത്.
കർണാടക സ്റ്റേറ്റ് ഇൻഡസ്ട്രിയൽ ആൻഡ് ഇൻഫ്രാസ്ട്രക്ചർ ഡെവലപ്‌മെന്റ് കോർപ്പറേഷനിലെ പ്രധാന ഉദ്യോഗസ്ഥനായ ഖുഷ്‌ബൂ ഗോയൽ ചൗധരി, പുതിയ വിമാനത്താവളത്തിന്റെ നടത്തിപ്പിനായി സർക്കാർ നിർദേശിച്ച മൂന്ന് സ്ഥലങ്ങളെക്കുറിച്ചുള്ള വിശദാംശങ്ങൾ എഎഐ ടീമിന് നൽകിയിരുന്നു. കനകപുര റോഡിനടുത്ത് രണ്ട് സഥലങ്ങളും, ഒരെണ്ണം നെലമംഗല-കുനിഗൽ റോഡിനടുത്തുമാണ് വിമാനത്താവളത്തിന്റെ നിർമാണ പ്രവർത്തങ്ങൾക്കായി സർക്കാർ നിർദേശിച്ച പ്രദേശങ്ങൾ. സഥലങ്ങൾ സന്ദർശിച്ച ശേഷം, അടുത്ത ഘട്ട വികസന പ്രവർത്തനങ്ങൾ ചർച്ച ചെയ്യാനായി സംഘം ഇൻഫ്രാസ്ട്രക്ചർ ഡെവലപ്‌മെന്റ് മന്ത്രി കൂടിയായ എംബി പാട്ടീലുമായി കൂടിക്കാഴ്ച നടത്തും.
എഎഐ ജനറൽ മാനേജർ വിക്രം സിങ്, കെ ശ്രീനിവാസ റാവു, മനുജ് ഭരദ്വാജ്, സച്ചിദ നന്ദ് പാണ്ഡെ, സന്തോഷ് കുമാർ ഭാരതി,അമാൻ ചിപ എന്നിവരാണ് കേന്ദ്രസംഘത്തിലുള്ളത്. വിമാനത്താവളത്തിന്റ പഠനം നടത്തുന്നതിനായി കെഎസ്ഐഐഡിസി ഇതിനോടകം 1.21 കോടി രൂപ എയർപോർട്ട് അതോറിറ്റിക്ക് നൽകിയിട്ടുണ്ട്.
TAGS: BENGALURU | AIRPORT
SUMMARY: Second airport, AAI team expected to submit report in a month, says M.B. Patil



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.