തമിഴ് സംവിധായകനും നടനുമായ എസ്.എസ്. സ്റ്റാന്‍ലി അന്തരിച്ചു

ചെന്നൈ: തമിഴ് സംവിധായകനും നടനുമായ എസ്.എസ്.സ്റ്റാൻലി (57) അന്തരിച്ചു. ചെന്നൈയിൽ വച്ചായിരുന്നു അന്ത്യം. സംസ്കാരം ഇന്ന് വൈകീട്ട് ചെന്നൈയിൽ നടക്കും. ആരോഗ്യപരമായ പ്രശ്നങ്ങൾ കാരണം ചികിത്സയിലായിരുന്നു
1967ൽ മൂന്നാറിൽ ആയിരുന്നു എസ്.എസ്.സ്റ്റാൻലിയുടെ ജനനം. 2002ൽ ‘ഏപ്രിൽ മാതത്തിൽ' എന്ന ആദ്യ ചിത്രം സംവിധാനം ചെയ്തു. ശ്രീകാന്തും സ്നേഹയും അഭിനയിച്ച ഈ കോളേജ് ലവ് സ്റ്റോറി പടം ബോക്സ് ഓഫീസ് വിജയമായിരുന്നു. ധനുഷ് നായകനായി എത്തിയ പുതുക്കോട്ടയിലിരുന്നു ശരവണൻ എന്ന ചിത്രവും അദ്ദേഹത്തിന്റേതാണ്. ആകെ നാല് ചിത്രങ്ങളായിരുന്നു എസ്.എസ്.സ്റ്റാൻലിയുടെ സംവിധാനത്തിൽ പുറത്തിറങ്ങിയത്.
2015 ൻ്റെ തുടക്കത്തിൽ എആർ മുരുകദോസിൻ്റെ പ്രൊഡക്ഷൻ ഹൗസിനായി ആദംസ് ആപ്പിൾ എന്ന പേരിൽ ഒരു സിനിമ സംവിധാനം ചെയ്യാൻ എസ്.എസ്.സ്റ്റാൻലി തീരുമാനിച്ചിരുന്നു. വൈഭവിനെയും ആൻഡ്രിയ ജെറമിയയെയും അഭിനേതാക്കളെ അവതരിപ്പിക്കാനും അദ്ദേഹം പദ്ധതിയിട്ടു. എന്നാൽ ഈ പ്രോജക്ട് യാഥാർത്ഥ്യമായില്ല. ‘പെരിയാർ' സിനിമയിൽ അണ്ണാദുരൈ ആയി വേഷമിട്ടിരുന്നു. ‘രാവണൻ', ‘സർക്കാർ' തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചു. 2024ൽ പുറത്തിറങ്ങിയ ‘മഹാരാജ'യാണ് അവസാന ചിത്രം.
TAGS : SS STANLEY | TAMIL CINEMA
SUMMARY : Tamil director and actor SS Stanley passed away



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.