പകരച്ചുങ്കം 90 ദിവസത്തേക്ക് മരവിപ്പിച്ച് ട്രംപ്; ചൈനയ്ക്ക് ഇളവില്ല, തീരുവ 125 ശതമാനമാക്കി കൂട്ടി

വാഷിങ്ടൺ: ചൈന ഒഴികെയുള്ള രാജ്യങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ തിരിച്ചടി തീരുവ മരവിപ്പിച്ച് അമേരിക്കൻ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ്. 90 ദിവസത്തേക്ക് തിരിച്ചടി തീരുവ 10 ശതമാനം മാത്രമാക്കിയതായി ട്രംപ് അറിയിച്ചു. അതേസമയം, ചൈനയ്ക്ക് മേല്‍ 125 ശതമാനം അധിക തീരുവ ഏര്‍പ്പെടുത്തുകയും ചെയ്തു. ചൈന 84 ശതമാനം തീരുവ ഏര്‍പ്പെടുത്തിയതിന് പിന്നാലെയാണ് നടപടി. മൂന്നാംതവണയാണ് ചൈനയ്ക്കുമേല്‍ യുഎസ് അധിക തീരുവ ഏര്‍പ്പെടുത്തുന്നത്.
അമേരിക്കയുടെ പകരത്തീരുവ നയം കഴിഞ്ഞ ദിവസം രാവിലെ മുതലാണ് പ്രാബല്യത്തിലായത്. ചൈനയും ഇന്ത്യയും അടക്കം 86 രാജ്യങ്ങൾക്കെതിരെയാണ് ട്രംപ് ഭീമൻ തീരുവകൾ ചുമത്തിയിരിക്കുന്നത്. ചൈനയ്ക്ക് ട്രംപ് 104 ശതമാനം തീരുവ ഏര്‍പ്പെടുത്തിയിരുന്നു. ഇതിനു തിരിച്ചടിയായി യു എസ് ഉത്പന്നങ്ങള്‍ക്ക് ചൈനയും തീരുവ വര്‍ധിപ്പിച്ചു. യുഎസില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന ഉത്പന്നങ്ങള്‍ക്ക് 34 ശതമാനമായിരുന്ന തീരുവ, 84 ശതമാനമായിട്ടാണ് കൂട്ടിയത്.
അമേരിക്കയിൽനിന്നുള്ള ഉൽപ്പന്നങ്ങൾക്ക് തീരുവ ഏർപ്പെടുത്താൻ തീരുമാനിച്ചതായി യൂറോപ്യൻ യൂണിയൻ പ്രഖ്യാപിച്ചിരുന്നു. ലോകത്തെതന്നെ ഏറ്റവും വലിയ വിപണിയായ ചൈന തീരുവ ഉയർത്തിയത് അമേരിക്കൻ കയറ്റുമതി കമ്പനികളുടെ അടിത്തറയിളക്കുമെന്ന വിലയിരുത്തലുമുണ്ട്. വിപണിയിൽ വൻ ഇടിവും ഉണ്ടായ സാഹചര്യത്തിലാണ് ട്രംപിന്റെ മനംമാറ്റം.
സാമ്പത്തിക, വ്യാപാര നിയന്ത്രണങ്ങൾ തുടരാനാണ് അമേരിക്ക ഉദ്ദേശിക്കുന്നതെങ്കിൽ ശക്തമായി തിരിച്ചടിക്കാൻ നിരവധി വഴികൾ മുന്നിലുണ്ടെന്ന് ചൈനീസ് വാണിജ്യ മന്ത്രാലയം മുന്നറിയിപ്പ് നൽകിയിരുന്നു. അമേരിക്കൻ സൈന്യവുമായി ചേർന്ന് പ്രവർത്തിക്കുന്ന അമേരിക്കൻ ഫോട്ടോനിക്‌സ്, സിനെക്‌സസ് തുടങ്ങി 12 കമ്പനികളെ ‘വിശ്വസിക്കാൻ കൊള്ളാത്ത' സ്ഥാപനങ്ങളായി പ്രഖ്യാപിക്കുകയും ചെയ്‌തു. അമേരിക്കയിൽനിന്ന് ഇറക്കുമതി ചെയ്യുന്ന വാഹനങ്ങൾക്കും വാഹനഭാഗങ്ങൾക്കും 25 ശതമാനം തീരുവ ഏർപ്പെടുത്തിയതായി കാനഡയും അറിയിച്ചു.
അതേസമയം പ്രതികാരച്ചുങ്കം ചുമത്തിയ രാജ്യങ്ങളെ പരിഹസിച്ച് യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപ് നേരത്തെ രംഗത്ത് വന്നിരുന്നു. തന്നോട് ചർച്ച നടത്താൻ ശ്രമിക്കുന്ന രാജ്യങ്ങൾ, എന്തിനും തയ്യാറാണെന്ന് ട്രംപ് പ്രതികരിച്ചു. ഒത്തു തീർപ്പിലെത്താൻ രാജ്യങ്ങൾ വിളിച്ചു കെഞ്ചുകയാണെന്നും ട്രംപ് കൂട്ടിച്ചേർത്തു. നാഷണൽ റിപ്പബ്ലിക്കൻ കോൺഗ്രഷണൽ കമ്മിറ്റിയിൽ സംസാരിക്കവെയാണ് ട്രംപിന്‍റെ പ്രതികരണം മരുന്നുനിർമാണ മേഖലയിലും കൂടുതൽ തീരുവ ഏർപ്പെടുത്തുമെന്ന സൂചനയും ട്രംപ് നൽകി. ഇന്ത്യയെ വലിയ തോതിൽ ബാധിക്കാവുന്ന നീക്കമാണിത്.
TAGS : DONALD TRUMP | RECIPROCAL TARIFF
SUMMARY : Trump orders 90-day pause on new tariffs except for China



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.