ബെംഗളൂരുവിൽ യുവതിയെ ആക്രമിച്ച സംഭവം; പ്രതിയെ കേരളത്തിലേക്ക് രക്ഷപ്പെടാൻ സഹായിച്ചത് ഹോം ഗാർഡ് ആണെന്ന് പോലീസ്

ബെംഗളൂരു: ബെംഗളൂരുവിൽ നടുറോഡിൽ വെച്ച് യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച സംഭവത്തിൽ കേരളത്തിലേക്ക് കടന്ന പ്രതിയെ സഹായിച്ചത് മറ്റൊരു വനിതാ ഹോം ഗാർഡ് ആണെന്ന് പോലീസിന്റെ കണ്ടെത്തൽ. ബി.ടിഎം ലേഔട്ടില്‍ ഏപ്രിൽ ആദ്യവാരമാണ് സംഭവം. അര്‍ധരാത്രി നടന്നുപോയ രണ്ടു യുവതികളിൽ ഒരാളെ കടന്നുപിടിച്ച യുവാവിനെയാണ് പെൺസുഹൃത്തായ ഹോം ഗാർഡ് സഹായിച്ചത്. ബെംഗളൂരു സിറ്റി പോലീസ് പിന്നീട് ഇയാളെ കോഴിക്കോട് അറസ്റ്റ് ചെയ്തിരുന്നു. ഇയാൾക്കൊപ്പം വനിതാ ഹോം ഗാർഡിനേയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. തിലക് നഗര്‍ സ്വദേശിയായ സന്തോഷ് ഡാനിയൽ ആണ് പിടിയിലായത്.
അര്‍ധരാത്രി താമസസ്ഥലത്തേക്കു മടങ്ങുകയായിരുന്ന യുവതികളിലൊരാളെ ഇരുട്ടിന്റെ മറവിൽ ഓടിയെത്തിയ സന്തോഷ് ആക്രമിക്കുകയായിരുന്നു. യുവതികൾ ബഹളം വച്ചതോടെ ഇയാൾ പിന്തിരിഞ്ഞോടി. സിസിടിവി ദൃശ്യങ്ങള്‍ പുറത്തായതിനു പിറകെ പ്രത്യേക സംഘം രൂപീകരിച്ചു പോലീസ് തിരച്ചില്‍ തുടങ്ങി. പത്തുദിവസത്തിനു ശേഷം കഴിഞ്ഞ ഞായറാഴ്ചയാണ് സന്തോഷ് ഡാനിയലിനെ കോഴിക്കോട് വച്ചു പോലീസ് പിടികൂടിയത്. മൂന്നു സംസ്ഥാനങ്ങളിലായാണ് സന്തോഷ് ഒളിവിൽ കഴിഞ്ഞത്. ബെലന്ദൂര്‍ പോലീസ് സ്റ്റേഷനില്‍ ഹോം ഗാര്‍ഡായ പെണ്‍ സുഹൃത്തിനൊപ്പമായിരുന്നു സന്തോഷിന്റെ ഒളിവ് ജീവിതം. കേസിൽ ഹോം ഗാർഡിനെ ചോദ്യം ചെയ്ത് വരികയാണെന്നും, ഇവരെ ജോലിയിൽ നിന്ന് പുറത്താക്കാൻ ഉൾപ്പെടെയുള്ള നടപടികൾ പിന്നീട് സ്വീകരിക്കുമെന്നും പോലീസ് അറിയിച്ചു.
TAGS: BENGALURU | ASSAULT
SUMMARY: Bengaluru home guard under probe for helping molestation accused evade arrest



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.