റോബര്‍ട്ട് ഫ്രാന്‍സിസ് പ്രെവോസ്റ്റ് പുതിയ മാര്‍പാപ്പ; യുഎസില്‍ നിന്നുള്ള ആദ്യ പോപ്പ്

വത്തിക്കാൻ സിറ്റി : റോബര്‍ട്ട് ഫ്രാന്‍സിസ് പ്രെവോസ്റ്റ് (ലിയോ പതിനാലാമൻ) ആഗോള കത്തോലിക്ക സഭയുടെ പുതിയ തലവൻ. ഫ്രാൻസിസ് മാര്‍പാപ്പയുടെ പിൻഗാമിയായി എത്തിയ അദ്ദേഹം ലിയോ പതിനാലാമൻ എന്ന പേരാണ് സ്വീകരിച്ചിരിക്കുന്നത്. സെൻ്റ് പീറ്റേഴ്സ് ബസലിക്കയുടെ മട്ടുപ്പാവിലെത്തി വിശ്വാസികളെ അഭിസംബോധന ചെയ്തു.
ആഗോള കത്തോലിക്കാ സഭയുടെ 267-ാം മാർപാപ്പയാണ് റോബർട്ട് പ്രെവോസ്റ്റ്.
മാർപാപ്പയെ തെരഞ്ഞെടുക്കാനുള്ള കോൺക്ലേവ് സിസ്റ്റൈൻ ചാപ്പലിൽ ബുധനാഴ്‌ചയാണ് ആരംഭിച്ചത്. കോൺക്ലേവിന്റെ രണ്ടാംദിനമായ വ്യാഴാഴ്ചയാണ് വോട്ടെടുപ്പ് ആരംഭിച്ചത്. നാലാം റൗണ്ടിലാണ് സിസ്റ്റൈൻ ചാപ്പലിലെ ചിമ്മിണിയിൽ വെളുത്ത പുകയുയർന്നത്.
അമേരിക്കയില്‍ നിന്നുള്ള ആദ്യ പാപ്പയാണ് റോബര്‍ട്ട് ഫ്രാന്‍സിസ് പ്രെവോസ്റ്റ്. രണ്ടു ദിവസം നീണ്ടുനിന്ന കോൺക്ലേവിൽ തന്നെ തിരഞ്ഞെടുത്തതിന് കർദിനാൾമാരോട് ലിയോ പതിനാലാമൻ മാർപ്പാപ്പ നന്ദി പറഞ്ഞു.
പുതിയ മാർപ്പാപ്പയ്ക്ക് ആശംസകൾ അറിയിച്ച് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ‘‘അമേരിക്കയിൽനിന്നുള്ള ആദ്യ മാർപ്പാപ്പയെന്നത് വലിയ ആദരവാണ്. രാജ്യം വലിയ ആവേശത്തിലാണ്. ലിയോ പതിനാലാമൻ മാർപ്പാപ്പയുമായുള്ള കൂടിക്കാഴ്ചയ്ക്കായി കാത്തിരിക്കുന്നു'' – അദ്ദേഹം പറഞ്ഞു.
TAGS : VATICAN | NEW POPE | ROBERT FRANCIS PREVOST | LEON XIV
SUMMARY : Cardinal Robert Francis Prevost is the new Pope; the first from the US



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.