വയനാട്ടില്‍ ബോബി ചെമ്മണ്ണൂരിന്റെ ഉടമസ്ഥതയിലുള്ള കള്ളുഷാപ്പില്‍ തീപിടിത്തം

വയനാട്: ബോബി ചെമ്മണ്ണൂരിന്റെ ഉടമസ്ഥതയിലുള്ള ആയിരം ഏക്കർ റിസോർട്ടില്‍ തീപിടിത്തം. തേയില ഫാക്‌ടറിക്ക് പുറകിലുള്ള കള്ള് ഷാപ്പിലാണ് തീപിടിച്ചത്. ഗ്യാസ് ചോർന്നതാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക വിവരം. ആളുകളെ പെട്ടെന്ന് തന്നെ സ്ഥലത്ത് നിന്ന് ഒഴിപ്പിച്ചതിനാല്‍ ആർക്കും പരുക്ക് പറ്റിയിട്ടില്ല.
ഓല മേഞ്ഞ മേല്‍ക്കൂരകള്‍ പൂർണമായും കത്തി നശിച്ചു. കല്‍പ്പറ്റയില്‍ നിന്ന് ഫയർഫോഴ്‌സ് എത്തിയാണ് തീയണച്ചത്. സംഭവം നടക്കുമ്പോൾ ധാരാളം വിനോദ സഞ്ചാരികള്‍ സ്ഥലത്തുണ്ടായിരുന്നു. പെട്ടെന്ന് തന്നെ എല്ലാവരെയും സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി. വൻ അപകടമാണ് തലനാരിഴയ്‌ക്ക് ഒഴിവായത്.
TAGS : BOBBY CHEMMANNUR
SUMMARY : Fire breaks out at toddy shop owned by Bobby Chemmannur in Wayanad



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.