സർക്കാർ ഉദ്യോഗസ്ഥരുടെ വസതികളിൽ ലോകായുക്ത റെയ്ഡ്; പണവും രേഖകളും പിടിച്ചെടുത്തു

ബെംഗളൂരു : അനധികൃത സ്വത്ത് സമ്പാദനക്കേസുമായി ബന്ധപ്പെട്ട് സർക്കാർ ഉദ്യോഗസ്ഥരുടെ വസതികളും ഓഫീസുകളിലും ലോകായുക്ത റെയ്ഡ് നടത്തി. ബെംഗളൂരു, കോലാർ, യാദ്ഗിർ, ദാവണഗെരെ എന്നീ നാല് ജില്ലകളിലായി പത്തിലേറെ ഇടങ്ങളിലാണ് റെയ്ഡ് നടത്തിയത്.
കോലാർ എഡിഎൽആർ സർവേ സൂപ്പർവൈസർ ജി. സുരേഷ് ബാബു, യാദ്ഗിർ സർപുർ താലൂക്ക് ഹെൽത്ത് ഓഫീസർ രാജ വെങ്കട്ടപ്പ നായക്, കർണാടക അർബൻ വാട്ടർ സപ്ലൈ ആൻഡ് ഡ്രെയിനേജ് ബോർഡ് അസിസ്റ്റന്റ് എക്സിക്യുട്ടീവ് എൻജിനിയർ എം.ബി. രവി, മഹാദേവപുര വാട്ടർ റിസോഴ്സ് ഡിവലപ്പ്മെന്റ് അസിസ്റ്റന്റ് എക്സിക്യുട്ടീവ് എൻജിനിയർ ജി. ശ്രീനിവാസ മൂർത്തി എന്നിവരുടെ വസതികളിലും ഓഫീസുകളിലുമാണ് റെയ്ഡ് നടത്തിയത്. നിരവധി രേഖകളും പണവും മറ്റു വിലപിടിപ്പുള്ള വസ്തുക്കളും റെയ്ഡില്‍ പിടിച്ചെടുത്തതായി അധികൃതര്‍ അറിയിച്ചു.
TAGS : LOKAYUKTA RAID
SUMMARY : Lokayukta raids residences of government officials; cash and documents seized



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.