ഹോട്ടലിന്റെ ഡിസ്പ്ലേ ബോർഡിൽ കന്നഡിഗരെ അവഹേളിക്കുന്ന പരാമർശം; മലയാളി ഹോട്ടൽ മാനേജർ അറസ്റ്റിൽ

ബെംഗളൂരു : ബെംഗളൂരുവിൽ ഹോട്ടലിനുമുന്നിൽ സ്ഥാപിച്ച എൽഇഡി ഡിസ്‌പ്ലേ ബോർഡിൽ കന്നഡിഗരെ അവഹേളിക്കുന്ന വാക്കുകൾ സ്‌ക്രോളായി വന്ന സംഭവത്തിൽ മലയാളി ഹോട്ടൽ മാനേജർ അറസ്റ്റിൽ. കാസറഗോഡ് സ്വദേശി സർഫറാസ്(32) ആണ് അറസ്റ്റിലായത്. മഡിവാള പോലീസ് ആണ് അറസ്റ്റ് ചെയ്തത്. തുടർന്ന് കോടതി റിമാൻഡ്ചെയ്ത് പരപ്പന അഗ്രഹാര ജയിലിലേക്കയച്ചു. മലയാളിയായ ഹോട്ടലുടമയെ ചോദ്യംചെയ്യാനായി പോലീസ് വിളിപ്പിച്ചിട്ടുണ്ട്.
കോറമംഗലയിലെ ജിഎസ് സ്യൂട്ട് ഹോട്ടലിന്റെ ഡിസ്പ്ലേ ബോർഡിൽ കന്നഡിഗരെ അധിക്ഷേപിക്കുന്ന വാക്കുകൾ സ്‌ക്രോളായി വന്നത്. ഇതിന്റെ ദൃശ്യങ്ങൾ സാമൂഹികമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ഇത് വലിയ പ്രതിഷേധമുയർത്തി. ഇതോടെ മഡിവാള പോലീസ് സ്വമേധയാ കേസെടുക്കുകയും ചെയ്തു.
തുടർന്ന് ഹോട്ടലിന്റെ മാനേജരെയും ഏതാനും ജീവനക്കാരെയും പോലീസ് കസ്റ്റഡിയിലെടുത്തു. ഡിസ്‌പ്ലേ ബോർഡ് ഹാക്ക് ചെയ്തതിനാലാണ് മോശം സ്‌ക്രോൾ വന്നതെന്ന് സർഫറാസ് മൊഴിനൽകിയതായി പോലീസ് പറഞ്ഞു.
TAGS : ARRESTED, DEROGATORY COMMENTS ISSUE,
SUMMARY: Malayali hotel manager arrested for making derogatory remarks about Kannadigas on hotel display board



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.