പെൺകുട്ടിയുടെ മൃതദേഹം സ്യൂട്ട്കേസിനുള്ളിലാക്കിയ നിലയിൽ കണ്ടെത്തി

ബെംഗളൂരു: ബെംഗളൂരുവിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ മൃതദേഹം സ്യൂട്ട്കേസിനുള്ളിലാക്കി ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. പത്തുവയസ്സ് പ്രായംവരുന്ന പെൺകുട്ടിയുടെ മൃതദേഹമാണ് കണ്ടെത്തിയത്. ബുധനാഴ്ച ഉച്ചകഴിഞ്ഞ് ആനേക്കൽ താലൂക്കിലെ ചന്ദാപുര റെയിൽവേ ട്രാക്കിനു സമീപമാണ് സ്യൂട്ട്കേസ് കണ്ടെത്തിയത്. നാട്ടുകാരാണ് സ്യൂട്ട്കേസ് കണ്ടത്. തുടർന്ന് പോലീസിൽ വിവരം അറിയിക്കുകയായിരുന്നു.
സൂര്യനഗർ പോലീസ് ഉദ്യോഗസ്ഥർ സ്ഥലത്ത് എത്തി പരിശോധനകൾ നടത്തി. മറ്റെവിടെയോവെച്ച് കൊല നടത്തിയ ശേഷം മൃതദേഹം പെട്ടിയിലാക്കി, ഓടിക്കൊണ്ടിരുന്ന ട്രെയിനിൽനിന്നു പുറത്തേക്ക് എറിഞ്ഞതാവാം എന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. നിലവിൽ മൃതദേഹം ആരുടേതാണെന്ന് വ്യക്തമല്ല. സൂര്യ നഗർ പോലീസ് സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
TAGS: BENGALURU | CRIME
SUMMARY: Minor girl body found in suitcase in Bengaluru



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.