കന്നഡ ഭാഷക്കെതിരായ പരാമർശം; ഗായകൻ സോനു നിഗത്തിനെതിരെ കേസെടുത്തു

ബെംഗളൂരു: ബെംഗളൂരുവിൽ നടന്ന സംഗീത പരിപാടിക്കിടെ ഗായകൻ സോനു നിഗം കന്നഡ ഭാഷക്കെതിരെ നടത്തിയ പരാമർശത്തിൽ പോലീസ് കേസെടുത്തു. കർണാടക രക്ഷണ വേദികയുടെ പരാതിയിലാണ് പോലീസ് നടപടി. കന്നഡ ഗാനം ആലപിക്കാൻ കാണികൾ തുടർച്ചയായി ആവശ്യപ്പെട്ടതോടെ ഗായകൻ പ്രകോപിതനായി നടത്തിയ പരാമർശമാണ് വിവാദമായത്.
ഏപ്രിൽ 25ന്, ആവലഹള്ളിയിലെ ഈസ്റ്റ് പോയിന്റ് കോളേജ് ഓഫ് എഞ്ചിനീയറിംഗിൽ നടന്ന പരിപാടിക്കിടെയാണ് സംഭവം. സോനു നിഗം പരിപാടി അവതരിപ്പിക്കുന്നതിനിടെ, കാണികൾ തുടർച്ചയായി കന്നഡ ഗാനം ആലപിക്കാൻ ആവശ്യപ്പെട്ടു. ഇതോടെ കന്നഡ ഗാനങ്ങള്‍ പാടാന്‍ ഇഷ്ടമാണ് എന്നും, കര്‍ണാടകയിലെ ജനങ്ങളെ ബഹുമാനിക്കുന്നു എന്നും സോനു പറഞ്ഞു. തന്റെ ജീവിതത്തില്‍ ഞാന്‍ പാടിയ ഏറ്റവും മികച്ച ഗാനങ്ങൾ കന്നഡയിലാണ്. നിങ്ങളൊക്കെ ജനിക്കുന്നതിനു മുമ്പ് ഞാന്‍ കന്നഡ ഗാനങ്ങള്‍ പാടിത്തുടങ്ങിയതാണ്. കാണികളിൽ ചിലർ ചെയ്തത് ഇഷ്ടപ്പെട്ടില്ല. അവർ തന്നെ ഭീഷണിപ്പെടുത്തുകയായിരുന്നു. കന്നഡ, കന്നഡ എന്ന് വിളിച്ചു പറയുകയാണ് ചെയ്തത്. പഹൽഗാം ആക്രമണം പോലുള്ള സംഭവങ്ങൾക്ക് കാരണം ഈ മനോഭാവമാണ്. എന്നായിരുന്നു ഗായകന്റെ പരാമർശം.
പഹൽഗാം പരാമർശം, കന്നഡ ഭാഷയെ കുറിച്ചുള്ള നടന്റെ പ്രസ്താവനയും കർണാടക സ്വദേശികളുടെ വികാരത്തെ വ്രണപ്പെടുത്തിയെന്നും ഭാഷാ വിഭാഗങ്ങൾക്കിടയിൽ സംഘർഷത്തിന് കാരണമാകുമെന്നും കുട്ടിയാണ് കർണാടക രക്ഷണ വേദിക ബെംഗളൂരു ജില്ലാ യൂണിറ്റിന്റെ പ്രസിഡന്റ് എ. ധർമ്മരാജ് പോലീസിൽ പരാതി നൽകിയത്.
TAGS: BENGALURU | SONU NIGAM
SUMMARY: Singer sonu Nigam booked on controversial remark against kannada



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.