യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; ബെംഗളൂരു-മംഗളൂരു-കാർവാർ റൂട്ടിലെ ആറു പകല്‍ ട്രെയിനുകൾ ഈ മാസം 31 മുതൽ താത്കാലികമായി റദ്ദാക്കി

ബെംഗളൂരു: ബെംഗളൂരുവിൽ നിന്നും മംഗളൂരു കാർവാർ റൂട്ടുകളിൽ ഓടുന്ന ആറ് പകൽ ട്രെയിനുകൾ ഈ മാസം 31 മുതൽ നവംബർ ഒന്നു വരെ താൽക്കാലികമായി റദ്ദാക്കിയതായി ദക്ഷിണ പശ്ചിമ റെയിൽവേ അറിയിച്ചു. സകലേഷ്പുര- സുബ്രഹ്മണ്യ റോഡ് ചുരം പാതയില്‍ വൈദ്യുതീകരണ പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ യാത്രക്കാരുടെ സുരക്ഷ പരിഗണിച്ചാണ് അഞ്ച് മാസത്തേക്ക് സർവീസ് റദ്ദാക്കിയത് എന്ന് റെയിൽവേ അറിയിച്ചു.
റദ്ദാക്കിയ ട്രെയിനുകളുടെ വിവരങ്ങള്‍ താഴെ ചേര്‍ക്കുന്നു
▪️ എല്ലാ ശനിയാഴ്ചകളിലും സർവീസ് നടത്തുന്ന യശ്വന്തപുരം-മംഗളൂരു ജംഗ്ഷൻ പ്രതിവാര എക്സ്പ്രസ് -16539. മെയ് 31 മുതൽ നവംബർ ഒന്ന് വരെ
▪️ ഞായറാഴ് സർവീസ് നിടത്തുന്ന മംഗളൂരു ജംഗ്ഷൻ-യശ്വന്തപുര പ്രതിവാര എക്സ്പ്രസ്-16540 ജൂൺ ഒന്നു മുതൽ നവംബർ 2 വരെ
▪️ ചൊവ്വ, വ്യാഴം, ഞായർ ദിവസങ്ങളിലെ യശ്വന്തപുര-മംഗളൂരു ജംഗ്ഷൻ ഗോമദേശ്വര എക്സ്പ്രസ്- 16575. ജൂൺ ഒന്നു മുതൽ ഒക്ടോബർ 30 വരെ
▪️ തിങ്കൾ ബുധൻ വെള്ളി ദിവസങ്ങളിലെ മംഗളൂരു ജംഗ്ഷൻ- യശ്വന്തപുര എക്സ്പ്രസ്- 16576 ജൂൺ രണ്ടു മുതൽ ഒക്ടോബർ 31 വരെ
▪️ തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിലെ യശ്വന്തപുര- കാർവാർ എക്സ്പ്രസ് -16515. ജൂൺ 2 മുതൽ ഒക്ടോബർ 31 വരെ
▪️ചൊവ്വ വ്യാഴം ശനി ദിവസങ്ങളിലെ കാർവാർ-യശ്വന്തപുര എക്സ്പ്രസ്- 16516 ജൂൺ മൂന്ന് മുതൽ നവംബർ ഒന്ന് വരെ
Kindly note the Cancellation of train services due to line block for safety-related and Railway Electrification work between Sakleshpur – Subrahmanya Road section.
ಸಕಲೇಶಪುರ – ಸುಬ್ರಹ್ಮಣ್ಯ ರೋಡ್ ಮಾರ್ಗದಲ್ಲಿ ಸುರಕ್ಷತೆ ಮತ್ತು ರೈಲ್ವೆ ವಿದ್ಯುದ್ದೀಕರಣ ಕಾಮಗಾರಿ ನಡೆಯಲಿರುವ ಕಾರಣದಿಂದಾಗಿ ಕೆಲವು… pic.twitter.com/4j1BogWwKq— South Western Railway (@SWRRLY) May 16, 2025
TAGS : TRAIN CANCELLATION | MANGALURU
SUMMARY : Six daytime trains on Bengaluru-Mangalore-Karwar route have been temporarily cancelled from 31st of this month



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.