കാസറഗോഡ് സ്വകാര്യ വ്യക്തിയുടെ പറമ്പിലെ പാറമടയില്‍ കുടുങ്ങിയ പുലിയെ പിടികൂടി
കാസറഗോഡ്: കാസറഗോഡ് ജില്ലയിലെ കൊളത്തൂർ ചാളക്കാട് സ്വകാര്യ വ്യക്തിയുടെ പറമ്പിലെ പാറമടയില്‍ കുടുങ്ങിയ പുലിയെ പിടികൂടി. മടന്തക്കോട് വി കൃഷ്ണന്റെ കവുങ്ങ് തോട്ടത്തിന് സമീപം വെള്ളം ഒഴുകി വരുന്ന പാറമടയിലാന് പുലി കുടുങ്ങിയത്. വൈകിട്ട് ആറിന് കൃഷ്ണന്റെ മകൾ മകൾ വി അനുപമ തോട്ടത്തിൽ വെള്ളം ഒഴിക്കാൻ പോയപ്പോഴാണ് പുലിയെ കണ്ടത്. വീട്ടിലറിയിക്കുകയും തുടർന്ന് നാട്ടുകാരും വനംവകുപ്പ് ഉദ്യോഗസ്ഥരും ജനപ്രതിനിധികളും ബേഡകം പോലീസും സ്ഥലത്തെത്തി.
മാസങ്ങളായി കൊളത്തൂർ, കുണ്ടംകുഴി പ്രദേശങ്ങളിലെ ജനങ്ങളെ പരിഭ്രാന്തിയിലാക്കിയ പുലിയത് പിടിയിലായതിന്‍റെ ആശ്വാസത്തിലാണ് നാട്ടുകാര്‍. കഴിഞ്ഞ ദിവസങ്ങളിൽ കൊളത്തൂർ പ്രദേശത്തെ നിരവധി നായകളെ പുലി പിടിച്ചു കൊന്നിരുന്നു. പ്രദേശവാസികൾക്ക് പേടി കാരണം പുറത്തിറങ്ങാൻ സാധിക്കാത്ത അവസ്ഥയായി. വനംവകുപ്പ് ഉദ്യോഗസ്ഥർ നിരവധി തവണ ശ്രമിച്ചെങ്കിലും പിടികൂടാൻ സാധിച്ചിരുന്നില്ല.
<BR>
TAGS :
SUMMARY :