മൂന്നാറില്‍ ആനക്കൂട്ടം പലചരക്ക് കട തകര്‍ത്തു

മൂന്നാറില്‍ കാട്ടാന ആക്രമണം. ചൊക്കനാട് സൗത്ത് ഡിവിഷനില്‍ എത്തിയ ആനക്കൂട്ടം പലചരക്ക് കട ആക്രമിച്ചു. ഇത് 20-ാം തവണയാണ് ഇതേ കട കാട്ടാനകള്‍ ആക്രമിക്കുന്നത്.
കടയുടെ വാതില്‍ തകര്‍ത്ത ആന പലചരക്ക് സാധനങ്ങള്‍ വലിച്ച് പുറത്തിട്ടു. വിവരമറിഞ്ഞെത്തിയ കട ഉടമയും നാട്ടുകാരും ചേര്‍ന്ന് ആനകളെ തുരത്തുകയായിരുന്നു. സംഭവത്തില്‍ വനംവകുപ്പിനെതിരേ നാട്ടുകാര്‍ പ്രതിഷേധത്തിലാണ്.