പുഴയിൽ കുളിക്കാനിറങ്ങിയ അച്ഛനും മകനും മുങ്ങിമരിച്ചു
കണ്ണൂര്‍ കേളകം ഇരട്ടത്തോട് ബാവലിപ്പുഴയില്‍ കുളിക്കാനിറങ്ങിയ അച്ഛനും മകനും മുങ്ങിമരിച്ചു. ചുങ്കക്കുന്ന് ഒറ്റപ്ലാവിലെ നെടുമറ്റത്തില്‍ ലിജോ ജോസ് (36), മകന് നെവിന് (6) എന്നിവരാണ് മരിച്ചത്. അച്ഛനും മകനും പാലത്തിനടിയിലേക്ക് നടന്നു പോയെങ്കിലും ഏറെ സമയം കഴിഞ്ഞും ഇവരെ കാണാതായതോടെ കൂടെയെത്തിയ കുട്ടികള്‍ ബഹളം വച്ചപ്പോഴാണ് അയല്‍ക്കാര്‍ വിവരം അറിഞ്ഞത്. നാട്ടുകാര്‍ എത്തി നടത്തിയ തിരച്ചിലില്‍ ലിജോയെ കണ്ടെത്തി കരയിലെത്തിച്ചെങ്കിലും നെബിനെ ഏറെ സമയം കഴിഞ്ഞാണ് കണ്ടെത്തിയത്.
ഇരുവരെയും പേരാവൂരിലെ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഇരിട്ടി എ.ജെ. ഗോള്‍ഡ് ജീവനക്കാരനാണ് ലിജോ. തലക്കാണി യു.പി. സ്കൂളില്‍ യു.കെ.ജി. വിദ്യാര്‍ഥിയാണ് നെവിന്. കുവൈത്തില്‍ ജോലി ചെയ്യുന്ന സ്റ്റെഫീനയാണ് ലിജോ ജോസിന്റെ ഭാര്യ. നാലു വയസുകാരി ശിവാനിയ മകളാണ്.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.