ബാര്‍ കോഴ വിവാദം; തിരുവഞ്ചൂരിന്റെ മകന്‍ അര്‍ജുനെ ക്രൈബ്രാഞ്ച് ചോദ്യം ചെയ്തു

തിരുവനന്തപുരം: ബാർ കോഴ വിവാദത്തിൽ കോണ്‍ഗ്രസ് നേതാവ് തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎയുടെ മകൻ അർജുൻ രാധാകൃഷ്ണൻ്റെ മൊഴി രേഖപ്പെടുത്തി ക്രൈംബ്രാഞ്ച്. വെള്ളയമ്പലത്തെ വീട്ടിൽ വെച്ചാണ് ക്രൈംബ്രാഞ്ച് മൊഴിയെടുത്തത്. ബാര്‍ കോഴ വിവാദത്തിലെ ഗൂഢാലോചന അന്വേഷിക്കണമെന്ന മന്ത്രി എം ബി രാജേഷിന്റെ പരാതിയിലാണ് ക്രൈംബ്രാഞ്ച് അര്‍ജുന്‍ രാധാകൃഷ്ണനെ ചോദ്യം ചെയ്തത്.
ക്രൈംബ്രാഞ്ച് ഓഫീസിലെത്താന്‍ അര്‍ജുന്‍ രാധാകൃഷ്ണനോട് ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടെങ്കിലും അസൗകര്യം അറിയിച്ചതിനാലാണ് വെള്ളയമ്പലത്തെ വീട്ടില്‍ എത്തി മൊഴിരേഖപ്പെടുത്തിയത്. ക്രൈംബ്രാഞ്ച് ചോദിച്ച ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കിയെന്ന് അര്‍ജുന്‍ രാധാകൃഷ്ണന്‍ പ്രതികരിച്ചു. ഭാര്യ പിതാവിന് ബാര്‍ ഉണ്ടായിരുന്നുവെന്നും താന്‍ വാട്‌സ്ആപ് ഗ്രൂപ്പിലില്ലെന്നും അര്‍ജുന്‍ കൂട്ടിച്ചേര്‍ത്തു.
ബാര്‍ ഹോട്ടല്‍ അസോസിയേഷന്‍ നേതാവ് അനുമോന്‍ പണപ്പിരിവ് ലക്ഷമിട്ട് ശബ്ദ സന്ദേശമിട്ട വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അര്‍ജുന്‍ രാധാകൃഷ്ണന്‍ അംഗമാണെന്നു കണ്ടെത്തിയതിനെ തുടര്‍ന്നാണ് അര്‍ജുനെ ചോദ്യം ചെയ്യാന്‍ ക്രൈംബ്രാഞ്ച് തീരുമാനിച്ചത്.
വിവാദ ശബ്ദ സന്ദേശം പുറത്തുവന്ന വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അര്‍ജുന്‍ രാധാകൃഷ്ണന്‍ ഉണ്ടെന്ന് കണ്ടെത്തിയതിന് പിന്നാലെ പലതവണ അന്വേഷണത്തോട് സഹകരിക്കാന്‍ ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടിരുന്നു. ഫോണില്‍ ബന്ധപ്പെട്ടിട്ടും ചോദിച്ച വിവരങ്ങള്‍ നല്‍കാത്തതിനെ തുടര്‍ന്നാണ് അര്‍ജുനെ നേരിട്ട് ചോദ്യം ചെയ്തത്. വിവാദ ശബ്ദ സന്ദേശം എങ്ങനെ പുറത്തുവന്നു എന്നത് കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്. അര്‍ജുന്‍ ഉപയോഗിക്കുന്ന ഫോണ്‍ നമ്പര്‍ ഇടുക്കിയിലെ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ ഉണ്ടെന്നും ഈ നമ്പറിലേ പ്രൊഫൈല്‍ ചിത്രം മറ്റൊരാളുടേതാണെന്നും ക്രൈംബ്രാഞ്ച് പറയുന്നു. അര്‍ജുന്റെ ഭാര്യ പിതാവ് ബാര്‍ ഉടമകളുടെ സംഘടനയിലെ അംഗവും വാട്‌സ്ആപ്പ് ഗ്രൂപ്പിന്റെ മുന്‍ അഡ്മിനും ആയിരുന്നു.
TAGS : BAR BRIBARY CASE | KERALA
SUMMARY : Bar Bribery Controversy; Travancore's son Arjun was interrogated by Crybranch



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.