Follow the News Bengaluru channel on WhatsApp

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; കേരള ആര്‍ടിസി ബസ് യാത്രകള്‍ റിസര്‍വേഷന്‍ ചെയ്യാനായി ഇനി മൊബൈല്‍ റിസര്‍വേഷന്‍ ആപ്പ്

തിരുവനന്തപുരം: കേരള സ്റ്റേറ്റ് ആര്‍ടിസി ബസുകളില്‍ യാത്ര ചെയ്യുന്നവര്‍ക്ക് ഇനി മുതല്‍ ടിക്കറ്റ് ബുക്ക് ചെയ്യാന്‍ മൊബൈല്‍ ആപ്പ് നിലവില്‍ വന്നു. എന്റെ കെഎസ്ആര്‍ടിസി (Ente KSRTC) എന്ന പേരിലുള്ള മൊബൈല്‍ ആപ്പ് ആന്‍ഡ്രോയിഡ് / ഐ ഒ എസ് പ്ലാറ്റ്‌ഫോമുകളില്‍ ഉപയോഗിക്കാന്‍ കഴിയും. ആധുനിക പേയ്‌മെന്റ് സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്തിയുള്ളതാണ് ആപ്ലിക്കേഷന്‍. വളരെ ലളിതമായി ഉപയോഗിക്കാന്‍ കഴിയുന്ന വിധത്തിലാണ് മൊബൈല്‍ ആപ്പ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയന്‍ ഫേസ് ബുക്ക് പേജിലൂടെയാണ് ആപ്പ് പുറത്തിറക്കിയത്.

ദിവസേന പതിനായിരത്തിലധികം യാത്രക്കാരാണ് കെഎസ്ആര്‍ടിസിയുടെ ഓണ്‍ലൈന്‍ റിസര്‍വ്വേഷന്‍ സംവിധാനം ഉപയോഗിച്ച് ടിക്കറ്റ് റിസര്‍വ്വ് ചെയ്ത് യാത്ര ചെയ്യുന്നത്. ഇവരില്‍ നല്ലൊരു ശതമാനം യാത്രക്കാരും മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചാണ് ടിക്കറ്റ് റിസര്‍വ്വ് ചെയ്യുന്നത്. എങ്കിലും ഇതുവരെ കെഎസ്ആര്‍ടിസിയ്ക്ക് സ്വന്തമായി ഓണ്‍ലൈന്‍ റിസര്‍വ്വേഷനായി ഒരു മൊബൈല്‍ ആപ്പ് ഇല്ലാതിരുന്നത് വലിയ ഒരു പോരായ്മയായിരുന്നു. ആ പ്രശ്‌നം ഇതോടെ പരിഹരിക്കപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു. Abhi Bus-മായി ചേര്‍ന്ന് ആന്‍ഡ്രോയ്ഡ് (ഗൂഗിള്‍ പ്ലേ സ്റ്റോര്‍)/ഐ.ഒ.എസ് (ആപ്പ് സ്റ്റോര്‍) പ്ലാറ്റ്‌ഫോമുകളില്‍ ഉപയോഗിക്കാന്‍ കഴിയുന്ന തരത്തിലാണ് ആപ്പ് തയ്യാറാക്കിയിട്ടുള്ളത്. ആപ്പ് സ്റ്റോറില്‍ അടുത്ത് തന്നെ ലഭ്യമാകും.എല്ലാവിധ ആധുനിക പേയ്‌മെന്റ് സൗകര്യങ്ങളുമുള്ള ഈ ആപ്ലിക്കേഷന്‍ യാത്രക്കാര്‍ക്ക് സൗകര്യപ്രദവും ലളിതമായി ഉപയോഗിക്കാന്‍ സാധിക്കുന്നതുമാണ്. മുഖ്യമന്ത്രി ഫെസ് ബുക്കില്‍ കുറിച്ചു.

കേരളത്തിന്‌ പുറമേ ബെംഗളൂരു അടക്കമുള്ള ദക്ഷിണേന്ത്യന്‍ നഗരങ്ങളില്‍ താമസിക്കുന്നവര്‍ക്കും ടിക്കറ്റ് ബുക്കിംഗിന് കെഎസ്ആര്‍ടിസി മൊബൈല്‍ ആപ്പ് ഏര്‍പ്പെടുത്തുന്നത് ഏറെ ഗുണം ചെയ്യും.

ആപ്പ് ഡൌണ്‍ ലോഡ് ചെയാം ⏩

https://play.google.com/store/apps/details?id=com.keralasrtc.app&fbclid=IwAR1vf8IT4-SxfTYy_ItjVtoTxSXLAdbkFPqFJqTGoFq8NXpwPKMkoVFsnRQ

 

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.